ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന നടൻ ആണ് കുഞ്ചാക്കോ ബോബൻ ചാക്കോച്ചൻ. അനിയത്തിപ്രാവിൽ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബൻ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്. ഇപ്പോൾ മികച്ച ക്യാരക്ടർ വേഷങ്ങളും സീരിയസ് വേഷങ്ങളും ചെയ്ത് ചോക്ലേറ്റ് ബോയി എന്ന ഇമേജിൽ നിന്നും പുറത്തു വന്നിരിക്കുകയാണ് നടൻ.
ജീവിതത്തിലും കരിയറിലും എല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്. ഇടവേളയ്ക്ക് ശേഷം പിന്നീട് ചാക്കോച്ചൻ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖം ആയിട്ടായിരുന്നു.
മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. അതേ സമയം തന്റെ മോശം കാലത്തെക്കുറിച്ച് കുറിച്ച് മുമ്പ് ഒരിക്കൽ നടൻ വെളിപ്പെടുത്തിയിരുന്നു.
തന്റെ അച്ഛനെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഒക്കെ ആയിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്. അപ്പന്റെ മരണ വാർത്ത നൽകാനുള്ള പണം തന്ന് സഹായിക്കുമോ എന്ന് സിനിമയിലെ ഒരു പ്രമുഖനോട് ചോദിച്ചതായും ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായും ചാക്കോച്ചൻ വെളിപ്പെടുത്തി.
പിന്നീട് ഒരിക്കൽ തന്നെ തേടി ആള് വന്നതായും വലിയൊരു തുക തനിക്ക് കടം കൊടുക്കാൻ സാധിച്ചതായും ചാക്കോച്ചൻ പറയുന്നു.
ഇതായിരുന്നു തന്റെ പ്രതികാരമെന്നും നടൻ പറയുന്നു. എന്റെ ജീവിത വിജയത്തിന് പിന്നിൽ മൂന്ന് സ്ത്രീകളാണുള്ളത്. ഒന്ന് എന്റെ അപ്പന്റെ അമ്മയും രണ്ടാമത്തേത് എന്റെ സ്വന്തം അമ്മയും മൂന്നാമത്തേത് എന്റെ ഭാര്യയുമാണ്. ഇപ്പോൾ അമ്മയും ഭാര്യയുമാണ് കൂടെയുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു.
ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ:
പണ്ട് സിനിമ മോശമായിരുന്ന കാലത്ത് അപ്പൻ ഒരു ബിസിനസ് തുടങ്ങിയിരുന്നു. ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഈ സമയത്ത് അപ്പന്റെ ഒരു സുഹൃത്തിനെ സഹായിക്കാനായി അമ്മയുടെ സ്വർണം പണയം വച്ച് കുറച്ച് കാശെടുത്ത് കൊടുത്തിരുന്നു. അത് നഷ്ടപ്പെട്ടു. പക്ഷെ അപ്പൻ തന്റെ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല.
ബിസിനസ് വശത്തു നിന്നും നോക്കുമ്പോൾ അത് വലിയ മൈനസ് ആയിരിക്കാം. പക്ഷെ ഞാനതിനെ മാനുഷിക തലത്തിൽ പോസിറ്റീവായിട്ടാണ് കാണുന്നത്. എന്റെ കുടുംബത്തിലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പക്ഷെ ആ സമയത്തും ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു. ഒരുമിച്ചിരുന്നു.
അവിടെ നിന്നും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുമ്പോൾ അതിന് അടിത്തറയായത് കുടുംബത്തി ന്റെ ഒരുമ തന്നെയായിരുന്നുവെന്നും താരം പറയുന്നു. എന്റെ അച്ഛൻ മരിച്ച സമയത്ത് മരണ വാർത്ത പത്രത്തിൽ കൊടുക്കാനുള്ള പണമുണ്ടായിരുന്നില്ല.
ഞാൻ മലയാള സിനിമയിലെ പ്രമുഖനായൊരു ആളോട് ചോദിച്ചു. വളരെ ചെറിയ തുകയാണെങ്കിൽ പോലും ഇല്ലെന്ന് പറഞ്ഞ് വിട്ടു അയാൾ. അതിനൊക്കെ ശേഷം സിനിമയിൽ നിന്നൊക്കെ മാറി നിന്ന് റിയൽ എസ്റ്റേറ്റ് ചെയ്തിരുന്ന സമയത്ത് ആ വ്യക്തി തന്നെ എന്നോട് വലിയൊരു തുക കടം ചോദിച്ചു വന്നു. അത് കൊടുക്കാൻ എനിക്ക് സാധിച്ചു.
അങ്ങനെയാണ് എന്റെ റിവഞ്ച്. എന്റെ ജീവിത വിജയത്തിന് പിന്നിൽ മൂന്ന് സ്ത്രീകളാണ് ഉള്ളത്.
ഒന്ന് എന്റെ അപ്പന്റെ അമ്മയും രണ്ടാമത്തേത് എന്റെ സ്വന്തം അമ്മയും മൂന്നാമത്തേത് എന്റെ ഭാര്യയുമാണ്. ഇപ്പോൾ അമ്മയും ഭാര്യയുമാണ് കൂടെയുള്ളത്. പ്രിയ എന്റെ സിനിമകളുടെ സെറ്റിൽ വരുന്നത് ഏറെ സന്തോഷമാണ്.
എന്റെ വലിയ എന്റർടെയ്ൻമെന്റ് ആണ് അവൾ. അസാധ്യ ഹ്യൂമർ സെൻസാണ് അവൾക്ക്. പോസിറ്റീവ് വൈബാണ്. സിനിമ സെറ്റിൽ ഭാര്യ വരുന്നതിനെ ചോദ്യം ചെയ്യുന്നത് അവരുടെ ഭാര്യമാരുമായോ മറ്റാരുടേയും ഭാര്യയുമായല്ലല്ലോ എന്റെ ഭാര്യയല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.