ജിമ്മിൽ പോയത് തടി കുറയ്ക്കാൻ, ഒരുമാസം കൊണ്ട് ഇൻസ്ട്രക്റ്ററെ സെറ്റാക്കി കല്ല്യാണം അങ്ങ് ഉറപ്പിച്ചു; ജിമ്മനെ കല്യാണം കഴിച്ചതിനെ കുറിച്ച് സയനോര

286

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളായി മാറിയ താരമാണ് സയനോര. ആരാധകരുടെ മനസിൽ വേറിട്ട ശബ്ദം കൊണ്ട് ഇഷ്ടം കോരിയിട്ട സൂപ്പർ ഗായിക കൂടിയാണ് സൈനോര ഫിലിപ്പ്. അടുത്തിടെ ചെറിയ പ്രായത്തിൽ തന്നെ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പല വെളിപ്പെടുത്തലുകളും സയനോര നടത്തിയിരുന്നു. അതെല്ലാം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

ജനപ്രിയ നായകൻ ദീലീപിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വലിയ പ്രശസ്തി നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര. ഇപ്പോഴിതാ തടികുറയ്ക്കാൻ ജിമ്മിൽ പോയി അവിടെ നിന്നും ജീവിത പങ്കാളിയെ കണ്ടെത്തിയ കഥ പറയുകയാണ് സയനോര.

Advertisements

ഭർത്താവ് ആഷ്‌ലിയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും അദ്ദേഹം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും ഒക്കെയാണ് സയനോര തുറന്നു പറയുന്നത്. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്‌ലി ആണ് സയനോരയുടെ ഭർത്താവ്.
ജിമ്മിലെ ഇൻസ്ട്രക്റ്ററെ പ്രണയിച്ച് കല്ല്യാണം കഴിക്കുകയായിരുന്നു താനെന്ന് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് സയനോര വ്യക്തമാക്കിയത്.

Also Read
മോഹൻലാൽ വൈശാഖ് ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇതും ഒടിടിയിലേക്കാണോയെന്ന് ആരാധകർ, ലോക്പാൽ 2 ആണോ എന്ന കമന്റുകൾ

തടി കുറയ്ക്കാനായി ജിമ്മിൽ പോയപ്പോയപ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഭർത്താവ് പൈസയുള്ളവൻ ആയിരിക്കണം എന്നോ ഭർത്താവ് ഇങ്ങനെ ആയിരിക്കണമെന്നോ എനിക്ക് പണ്ടേ നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല. ജിമ്മിൽ വെച്ച് അവനെ കണ്ടപ്പോൾ തന്നെ എനിക്ക് നല്ല ഇഷ്ടമായി. ഒരു മൊഞ്ചൻ ചെക്കനുണ്ട് ഇവിടെ, അതുകൊണ്ട് സ്ഥിരമായി ഞാൻ ജിമ്മിൽ പോവുമെന്ന് സുഹൃത്തുക്കളെ വിളിച്ച് പറയുകയും ചെയ്തു.

ആണുങ്ങൾ മാത്രമുള്ള ബാച്ചിൽ ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. കാരണം ചോദിക്കുമ്പോൾ ഞാൻ പറയും മോട്ടിവേഷൻ കിട്ടുന്നത് ഈ ബാച്ചിൽ ആണെന്ന്. ഞങ്ങളുടെ സംസാരം ജിമ്മിലെല്ലാം ചർച്ചാവിഷയമായപ്പോൾ അധികം ഇനി സംസാരിക്കേണ്ടെന്നും വീട്ടിൽ എനിക്ക് കല്ല്യാണമാലോചിക്കുന്നുണ്ടെന്നും ഞാൻ ആന്റണിയോട് പറഞ്ഞു.

അങ്ങനെ ആണെങ്കിൽ സയനോര എന്റെ വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് കല്ല്യാണം കഴിക്കാം എന്നാണ് അവൻ പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ കല്ല്യാണം നടക്കുന്നത് എന്നായിരുന്നു സയനോരയുടെ വാക്കുകൾ. താനൊരു പ്ലേബാക്ക് സിംഗറാണെന്ന് ആന്റണിക്ക് അറിയില്ലായിരുന്നുവെന്നും ടിവിയിൽ ഒക്കെ എന്തോ പരിപാടി അവതരിപ്പിക്കുന്ന ഒരാളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നുള്ളൂവെന്നും സയനോര വ്യക്തമാക്കുന്നു.

കല്യാണം കഴിഞ്ഞിപ്പോൾ പത്ത് വർഷം പോയത് പോലും അറിഞ്ഞിട്ടില്ല. ലേഡീസ് ട്രെയിനിങ് സെന്റർ നടത്തുന്ന ഭർത്താവിനെ വിശ്വസിക്കുന്ന ഉത്തമയായ ഭാര്യയാണ് ഞാനെന്ന് എപ്പോഴും പറഞ്ഞ് നടക്കുന്നതൊഴിച്ചാൽ എല്ലാം അടിപൊളിയാണെന്നും സയനോര പറയുന്നു.

Also Read
തങ്കച്ചൻ ഇനി പുതിയ റോളിൽ, സന്തോഷ വിവരം അറിയിച്ച് താരം, സ്റ്റാർ മാജിക്കിലേയ്ക്ക് ഇനി വരില്ലേയെന്ന് ആരാധകർ

Advertisement