തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദന. കന്നട സിനിമയിലൂടെ ആണ് അരങ്ങേറിയത് എങ്കിലും തെലുങ്കിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിലോരാളാണ് രശ്മിക മന്ദാന.
രശ്മിക വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഗീതാഗോവിന്ദം എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിലടക്കം വൻ വിജയമായി ഓടിയത് ആയിരുന്നു. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ച നടി സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. താരത്തോട് വിശേഷം ചോദിക്കാം എന്ന സെക്ഷനിൽ ആരാധകർ നിറയെ ചോദ്യങ്ങൾകൊണ്ട് മൂടുകയായിരുന്നു.
Also Read
എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ
ദിവസം എത്ര സിഗരറ്റ് വലിക്കുമെന്ന ആരാധകന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ചായിരുന്നു രശ്മിക മന്ദാന മറുപടി കൊടുത്തത്. എനിയ്ക്ക് പുകവലിയ്ക്കുന്ന ശീലം ഇല്ല. എനിക്ക് അരികിൽ നിന്ന് ആരെങ്കിലും പുകവലിച്ചാൽ എന്നെ സംബന്ധിച്ച് അത് വളരെ പ്രയാസമുള്ള കാര്യമാണ്.
ഒട്ടും കംഫർട്ട് അല്ലാത്തത്പോലെ അനുഭവപ്പെടും. ഇതായിരുന്നു രശ്മിക പറഞ്ഞ മറുപടി. അതുപോലെ താങ്കളെ വിവാഹം ചെയ്യാൻ എന്ത് ചെയ്യണം എന്ന്ചോദിച്ച ഒരു കടുത്ത ആരാധകനോട് രശ്മിക പ്രതികരിച്ച രീതി രസകരമായിരുന്നു.
ആദ്യം നിങ്ങൾ എന്നോട് മനോഹരമായി പ്രണയാഭ്യർത്ഥന നടത്തൂവെന്നാണ് നടി പറഞ്ഞത്. ദളപതി വിജയ്,
വിജയ്ദേവരകൊണ്ട തുടങ്ങിയ നടന്മാരെ കുറിച്ചും രശ്മികയോട് ആരാധകർ ചോദിച്ചിരുന്നു. അതേ സമയം
മലയാളികൾക്ക് ഒരുപക്ഷേ രശ്മികയെ കൂടുതൽ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം.
കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീൻ എന്നാണ് രശ്മികയെ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ചൈൽഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്.
ഡിയർ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു. 24 വയസ്സേ ഉള്ളുവെങ്കിലും സിനിമയിൽ എത്തും മുമ്പ് തന്നെ തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ഒരാളാണ് രശ്മിക.