മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് നയൻതാര. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങൾക്കും നായികയായ നയൻതാര നമ്പർ വൺ നായികയാണ് വിലസുകയാണ് ഇപ്പോൾ.
തുടക്കകാലത്ത് തന്നെ മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു. ഇപ്പോഴിതാ ഫാസിൽ ഒരുക്കിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ നയൻ താരയുമായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ്. ഒരു പ്രമുഖ മാധ്യമത്തോട് ആയിരുന്നു മുകേഷ് ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് മനസ് തുറന്നത്.
മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:
വിസ്മയത്തുമ്പത്തിൽ അഭിനയിക്കുമ്പോൾ ചില പ്രയാസങ്ങൾ കാരണം നയൻതാരയ്ക്ക് വിഷമം വന്നിരുന്നു. സീനുകൾ പെർഫെക്റ്റ് ആയിരിക്കണമെന്ന് പാച്ചിക്കക്ക് (ഫാസിൽ) നിർബന്ധമായിരുന്നു. അതിനാൽ ചില സീനുകളെല്ലാം കുറേ പ്രാവശ്യം പറഞ്ഞു കൊടുത്താണ് നയൻതാര ചെയ്തത്.
ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാൻ പാടായിരിക്കുമെന്നാണ് പടത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചു പോവുമ്പോൾ നയൻതാര എന്നോട് പറഞ്ഞത്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളിൽ ആത്മവിശ്വാസമുണ്ട് എന്നാണ് നയൻതാരക്ക് ഞാൻ മറുപടി കൊടുത്തത്.
പിന്നീട് നയൻതാര തമിഴിൽ പടങ്ങൾ ചെയ്ത് തുടങ്ങി. ഇന്ത്യയിലെ തന്നെ സൂപ്പർസ്റ്റാർ ആയി മാറി. ആത്മ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയൻതാരയെന്നും മുകേഷ് പറയുന്നു. അതേ സമയം നയൻതാരയ്ക്ക് ഒപ്പമുള്ള മറ്റൊരു അനുഭവം കൂടി മുകേഷ് പങ്കുവെച്ചു. മലയാളത്തിലെ നടീനടൻമാർ ചേർന്ന് ഗൾഫ് ട്രിപ്പിന് പോവാൻ നിന്നപ്പോൾ നയൻതാരയും വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.
നയൻതാരയെ വിളിക്കാൻ സംഘാടകർ ഏർപ്പാടാക്കിയപ്പോൾ ഞാൻ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. മുകേഷിന്റെ കൂടെ അഭിനയിച്ചതാണല്ലോ നയൻതാര, അതുകൊണ്ട് ട്രിപ്പിന് വരുമോ എന്ന് മുകേഷ് ഒന്ന് വിളിച്ച് ചോദിക്കാമോ എന്ന് സംഘാടകർ പറഞ്ഞു. അതിനെത്തുടർന്ന് ഞാൻ നയൻതാരയെ വിളിച്ചു. ട്രിപ്പിന് വരണമെന്ന് പറഞ്ഞപ്പോൾ വരില്ലെന്നായിരുന്നു നയൻതാരയുടെ മറുപടി.
എന്നാൽ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാൻസേഴ്സ് ആണെന്നും തനിക്ക് അത്തരത്തിൽ ഡാൻസ് കളിക്കാൻ അറിയാത്തതു കൊണ്ട് വരില്ലെന്നുമാണ് നയൻതാര പറഞ്ഞത്. ട്രിപ്പിന് വരുന്ന ആളുകളുടെ ലിസ്റ്റ് നോക്കിയപ്പോൾ അതിൽ കണ്ട നടിമാരെല്ലാം ഗംഭീര ഡാൻസേഴ്‌സ് ആണെന്നും തനിക്ക് അത്ര ഡാൻസ് ചെയ്യാൻ അറിയില്ലെന്നുമാണ് നയൻതാര പറഞ്ഞത്.
നിന്റെ ബുദ്ധിയാണ് ബുദ്ധി. ഒരു ആക്ടറുടെ ബുദ്ധി നിനക്കുണ്ട്. നിനക്ക് വലിയൊരു റൗണ്ടുണ്ട് എന്നായിരുന്നു ഞാൻ മറുപടി പറഞ്ഞതെന്നും മുകേഷ് പറയുന്നു. എന്നാൽ പിന്നീട് നയൻതാരയുടെ ഉയർച്ചയാണ് താൻ കണ്ടതെന്നും മുകേഷ് വെളിപ്പെടുത്തുന്നു.