മഞ്ഞുരുകും കാലം എന്ന മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മോനിഷ. ജാനിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ ആയിരുന്നു മഞ്ഞുരുകും കാലത്തിൽ താരം അവതരിപ്പിച്ചത്.
ഈ സീരിയലിലൂടെ തന്നെയായിരുന്നു മോനിഷയുടെ അരങ്ങേറ്റവും. വയനാട് ബത്തേരി ആണ് മോനിഷയുടെ യഥാർത്ഥ സ്വദേശം. വയനാട്ടിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് എത്തിയതും. അഭിനയ രംഗത്ത് സജീവമായി നിൽക്കുമ്പോൾ തന്നെയായിരുന്നു താരം വിവാഹം കഴിച്ചത്.
ഇപ്പോൾ ചാക്കോയും മേരിയിലും നീലാംബരി എന്ന കഥാപാത്രമായി ആണ് മോനിഷ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ തന്നെയാണ് വീണ്ടും താരത്തിന്റെ അവതരിപ്പിക്കാൻ അവസരം കിട്ടിയത്.
അതേ സമയം താരത്തിന്റെ വിവാഹ വാർത്തയും വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരത്തിന്റെ പുതിയ മേക്കോവർ ആണ് ആരാധകരെ ഇപ്പോൾ അമ്പരപ്പിക്കുന്നത്.
തനി നാടൻ ലുക്കിലാണ് താരം പരമ്പരയിൽ തിളങ്ങിയത്. അതു കൊണ്ട് തന്നെ പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.