ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നസ്രിയ നസീം. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം ട്രാൻസിലൂടെ അഭിനയത്തിലേക്ക് തിരികെ വന്ന നസ്രിയയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നാനിയോടൊപ്പം അഭിനയിക്കുന്ന അന്റെ സുന്ദരനികി ആണ് നസ്രിയയുടെ പുതിയ സിനിമ.
വിവേക് ആത്രേയ ആണ് സിനിമയുടെ സംവിധാനം. ഈ ചിത്രത്തിലൂടെ തെലുങ്കിലേക്കും എത്തുകയാണ് നസ്രിയ. ജൂൺ പത്തിന് തീയേറ്ററുകൽലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലർ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യത്തെ തെലുങ്ക് സിനിമയെക്കുറിച്ചും ഭർത്താവ് ഫഹദ് ഫാസിലിനെ കുറിച്ചുമൊക്കെ മനസ് തുറന്ന് രംഗത്ത് എത്തിയരിക്കുകയാണ് നസ്രിയ.
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ തുറന്നു പറച്ചിൽ. ആരോടും പറയാതെ നസ്രിയ പെട്ടെന്ന് വിവാഹം കഴിച്ചതിൽ തമിഴ്നാട്ടിലെ ആരാധകർക്ക് വരെ പ്രതിഷേധം ഉണ്ടായിരുന്നു എന്നായിരുന്നു അവതാരകൻ അഭിമുഖത്തിൽ പറഞ്ഞത്. അയ്യോ എന്നായിരുന്നു ഇതിന് നസ്രിയയുടെ മറുപടി.
മികച്ച സിനിമകൾ ചെയ്ത് തിളങ്ങി നിൽക്കുന്ന സമയത്ത് നസ്രിയ വിവാഹിതയായപ്പോൾ നാനിയ്ക്ക് എന്തായിരുന്നു തോന്നിയത് എന്ന ചോദ്യത്തിന് ബാംഗ്ലൂർ ഡെയ്സ് താൻ കണ്ടിരുന്നെന്നും ഫഹദിനെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ ആ സമയത്ത് ഉണ്ടായ പ്രണയമായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നായിരുന്നു നാനിയുടെ മറുപടി. താങ്കൾ പറഞ്ഞത് ശരിയാണെന്നായിരുന്നു ഇതോടെ നസ്രിയ പറഞ്ഞത്.
ഒരുപാട് സിനിമകൾ ചെയ്ത് തിളങ്ങി നിൽക്കുന്ന സമയത്ത് നസ്രിയ വിവാഹിതയായപ്പോൾ നാനിയ്ക്ക് എന്തായിരുന്നു തോന്നിയത് എന്ന് അവതാരകൻ നടനോട് ചോദിച്ചിരുന്നു. ബാംഗ്ലൂർ ഡെയ്സ് താൻ കണ്ടിരുന്നെന്നും ഫഹദിനെയാണ് വിവാഹം ചെയ്യുന്നത് എന്ന് അറിഞ്ഞപ്പോൾ ആ സമയത്ത് ഉണ്ടായ പ്രണയമായിരിക്കും എന്ന് തോന്നിയിരുന്നു എന്നുമായിരുന്നു ഇതിന് നാനി നൽകിയ മറുപടി.
ഉടനെ താങ്കൾ പറഞ്ഞത് ശരിയാണെന്ന് നസ്രിയ പറയുകയായിരുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും നേരത്തെ അറിയാം ആയിരുന്നു. നേരം കണ്ട ശേഷമൊക്കെ ഫഹദ് മെസ്സേജ് അയക്കുമായിരുന്നു. രണ്ട് പേരും സിനിമകൾ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഫഹദിന്റെ നായികയായി ചില സിനിമകളിൽ അവസരം വന്നു. പക്ഷേ അത് നടന്നില്ല.
ആ സമയത്താണ് ബാംഗ്ലൂർ ഡെയ്സ് വരുന്നത്. ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ല എന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു. മറ്റുള്ളവരെ കുറിച്ചൊക്കെ മറന്നുപോയി എന്നാണ് തന്റേയും ഫഹദിന്റേയും വിവാഹത്തെക്കുറിച്ച് നസ്രിയ പറയുന്നത്. അതേസമയം തങ്ങളുടെ പ്രണയം ഒരു പ്രത്യേക മൊമന്റിലൊന്നും തോന്നിയതല്ലെന്നും നസ്രിയ പറയുന്നുണ്ട്.
ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണത്തിനിടെ താനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായതിനെക്കുറിച്ചും നസ്രിയ വെളിപ്പെടുത്തി. ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി. ദിവ്യയും ദാസുമായി ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് തമാശയായി അഞ്ജലിയോട് ആരായാലും പ്രണയത്തിൽ ഈകുമെന്ന് താൻ പറയുമായിരുന്നു എന്നാണ് നസ്രിയ പറയുന്നത്.
അതേ സമയം ഉലകനായകൻ കമൽ ഹാസന് ഒപ്പം ഫഹദ് ഫാസിൽ പ്രധാനപ്പെട്ട ഒരപ വേഷത്തിലെത്തുന്ന വിക്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. കമൽഹാസൻ നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആരാധകരുടെ കൈയ്യടി നേടുകയാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്.
മുമ്പ് പല സിനിമകളിലൂടേയും ചെയ്തത് പോലെ തന്റെ കണ്ണുകളിലെ മാജിക്കു കൊണ്ട് ഫഹദ് ഞെട്ടിക്കുകയാണെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഇതേക്കുറിച്ചും അവതാരകൻ നസ്രിയയോട് സംസാരിക്കുന്നുണ്ട്. വിക്രം സിനിമയിലെ പല താരങ്ങളും പറയുന്നത് ഫഹദിന്റെ കണ്ണിൽ ഒരു പ്രത്യേക മാജിക് ഉണ്ട് എന്നാണ്. എന്തോ ഒന്ന് ആ കണ്ണിൽ ഇരിക്കുന്നുണ്ട് എന്നാണ് അവർ പറയുന്നത്.
ആ കണ്ണുകൾ നസ്രിയയോട് എന്താണ് ചെയ്തത് എന്നായിരുന്നു അവതാരകന്റെ വിക്രം പരാമർശം. ഇതിന് നസ്രിയ നൽകിയ മറുപടി, പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഉണ്ടെന്നായിരുന്നു. അഭിനയത്തിൽ നിന്നുമുള്ള തന്റെ ഇടവേളയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കരിയറിൽ നിന്നും നാല് വർഷത്തോളം ബ്രേക്ക് എടുത്ത സമയം താൻ ആഘോഷിക്കുക ആയിരുന്നു എന്നാണ് നസ്രിയ പറയുന്നത്.
യാത്രകളും മറ്റുമായി തന്റെ സ്പേസ് ആസ്വദിക്കുക ആയിരുന്നുവെന്ന് നസ്രിയ പറഞ്ഞു. അതേസമയം, ഒരു നായിക ആകുമെന്നൊന്നും താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിമുഖത്തിൽ നസ്രിയ പറയുന്നു. നസ്രിയുടെ തെലുങ്ക് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. നാനിയും നസ്രിയയും നായകനും നായികയുമാകുമ്പോൾ നദിയ മൊയ്തു, ഹർഷവർധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.