വെള്ളാരം കണ്ണുള്ള സുന്ദരി, മലയാളത്തിൽ അഭിനയിച്ചതെല്ലാം 2 നായികാ സിനിമകളിൽ ആയതിനാൽ പിടിച്ച് നിൽക്കാനായില്ല; നടി ശിവരഞ്ജിനിയുടെ ഇപ്പോഴത്തെ ജീവിതം

1842

തെന്നിന്ത്യൻ ഭാഷകളിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ നിറസാന്നിധ്യമായിരുന്ന നടി ആയിരുന്നു ശിവരഞ്ജിനി എന്നറിയപ്പെട്ടിരുന്ന ഊഹ. കന്നഡ സിനിമയിലൂടെയെത്തിയ ശിവരഞ്ജിനി മലയാളത്തിലും ഒരു പിടി ഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

പണ്ട് പണ്ടൊരു രാജകുമാരി, തിരുത്തൽവാദി, പുത്രൻ, മാണിക്യചെമ്പഴുക്ക തുടങ്ങിയ ഹിറ്റ് സിനിമകളിൽ ശിവരഞ്ജിനി വേഷമിട്ടുണ്ട്. 1990ൽ റിലീസ് ചെയ്ത ഹൃദയ സാമ്രാജ്യ എന്ന കന്നഡ സിനിമയിലെ നായികാ വേഷത്തിലൂടെ അരങ്ങേറിയ ശിവരഞ്ജിനി ഏഴ് വർഷത്തോളം മാത്രമേ സിനിമാലോകത്തുണ്ടായിരുന്നുള്ളൂ.

Advertisements

ഈ കാലയളവിൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 36 സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലപ്പുറം തവനൂർ സ്വദേശികളായിരുന്നു ശിവരഞ്ജിനിയുടെ മാതാപിതാക്കൾ. ജോലിയുടെ ഭാഗമായി ചെന്നൈയിൽ സ്ഥിര താമസമാക്കിയവരായിരുന്നു ഇവർ. സിനിമയിലെത്തിയ ശേഷമാണ് ശിവരഞ്ജിനി ഊഹ എന്നറിയപ്പെട്ടത്. ഇരുപതാമത്തെ വയസ്സിലാണ് ശിവരഞ്ജിനി സിനിമയിലെത്തിയത്. മികച്ച നർത്തകിയുമായിരുന്നു.

Also Read
ഒരുവട്ടം പോലും ഒന്നടുത്തിരുന്ന് ഞാൻ അവരോട് സംസാരിച്ചിട്ടു പോലുമില്ല, ആരാധനയോടെ ആണ് അവരെ കണ്ടത്: സൂപ്പർ നടിയെ കുറിച്ച് സുരഷ് ഗോപി

തമിഴിൽ ഒട്ടുമിക്ക മുൻനിര നായകന്മാരുടേയും നായികയായിട്ടുള്ള ശിവരഞ്ജിനിക്ക് പക്ഷേ രജിനികാന്തിന്റെ നായികയാകാൻ കഴിഞ്ഞില്ല. തെലുങ്കിൽ ചിരഞ്ജീവിയടക്കം പലരുടേയും നായികയായി. 1994ൽ ആമേ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്ദി അവാർഡും ഇവർക്ക് ലഭിച്ചിരുന്നു.

മലയാളത്തിൽ ശിവരഞ്ജിനി അഭിനയിച്ച സിനിമകളിലെല്ലാം രണ്ട് നായികമാരിൽ ഒരാളായിരുന്നത് കൊണ്ട് ഇവർ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ആ കാലഘട്ടത്തിലെ മെയിൻ സ്ട്രീം നായകന്മാരുടെ ചിത്രങ്ങളിലും ഇവർക്ക് അവസരം ലഭിക്കാതിരുന്നതിനാലാണ് മലയാളത്തിൽ വേണ്ടത്ര തിളങ്ങാനാകാതെ പോയത്. എങ്കിലും ചില ഗാനങ്ങളിലൂടേയും മറ്റും ഇവരുടെ മുഖം മലയാളികളുടെ ഓർമ്മയിലുണ്ടിപ്പോഴും. ഇവരുടെ വെള്ളാരംകണ്ണുകളുടെ ആകർഷണീയത തന്നെയാണ് പ്രധാന പ്രത്യേകത.

Also Read
കാണാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കിയത്; കുടുംബവിളക്കിലെ ശീതൾ അമൃതാ നായർ

മി.കാർത്തിക്, തങ്ക മനസ്സുക്കാരൻ, ഡേവിഡ് അങ്കിൾ, കലൈഗ്‌നാൻ, താളാട്ട്, രാജദുരൈ, പുതിയ തെൻഡ്രൽ, അരമനൈ കാവലാൻ, രാസ മഗൻ, സെന്തമിഴ് സെൽവൻ, ആമേ, അല്ലുടാ മസാക്കാ, ആഡല്ല മജാക്ക, അവതാര പുരുഷൻ, സഗനം, ഫാമിലി, ഊഹ, കൂട്ടരു, ദുർഗൈ അമ്മൻ തുടങ്ങിയവയാണ് മറ്റു ഭാഷകളിലെ ശിവരഞ്ജിനിയുടെ പ്രധാന സിനിമകൾ.

Also Read
തന്റെ ഫോട്ടോയ്ക്ക് താഴെ ആത്മാഭിമാനമുള്ള സ്ത്രീ അല്ലെന്ന് കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സനൂഷ

അതേ സമയം 1997ൽ തെലുങ്ക് നടൻ ശ്രീകാന്തിനെ (മേഘാ ശ്രീകാന്ത്) വിവാഹം ചെയ്തതിന് ശേഷം ഇവർ അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. മൂന്ന് മക്കളാണ് ഊഹ ശ്രീകാന്ത് ദമ്പതികൾക്കുള്ളത്.

ഹൈദരാബാദിൽ കുടുംബത്തോടൊപ്പം കഴിയുകയാണിപ്പോൾ ഇവർ. സല്ലാപം സിനിമ തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ ദിലീപിന്റെ റോളിൽ അഭിനയിച്ചത് ശ്രീകാന്തായിരുന്നു. നൂറിലേറെ സിനിമകളിൽ ശ്രീകാന്ത് തെലുങ്കിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമയിലൂടെ മലയാളത്തിലും ശ്രീകാന്ത് അഭിനയിക്കുകയുണ്ടായി.

Advertisement