ഡബിൾ മീനിങ്ങ് വരുന്ന തരത്തിൽ എന്റെ ആൺ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കാറുണ്ട്, തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

676

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ ഒരുക്കിയ അനശ്വരം എന്ന സിനിമയിലെ നായകയായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ശ്വേതാ മേനോൻ. മികച്ച ഒരു മോഡൽ കൂടിയായിരുന്നു ശ്വേതാ മേനോന്റെ സിനിമയിലെ വളർച്ച വേഗത്തിലായിരുന്നു.

പരസ്യ ചിത്രങ്ങളും സിനിമകളുമായി വെള്ളിത്തിര കീഴടക്കിയ നടി ബോളിവുഡിലും വേഷമിട്ടിട്ടുണ്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് എല്ലാമൊപ്പം വേഷമിട്ടിട്ടുള്ള ശ്വേതാ മേനാന് ആരാധകരും ഏറെയാണ്. സിനിമയ്ക്ക് പുറമേ മലയാളം ടെലിവിഷൻ ഷോകളിലും സജീവമാണ് താരം.

Advertisements

Also Read
കാണാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കിയത്; കുടുംബവിളക്കിലെ ശീതൾ അമൃതാ നായർ

അതേ സമയം ഈ ലോക്ക്ഡൗൺ നാളുകളിൽ ഭർത്താവിനും മകൾക്കുമൊപ്പമാണ് നടിയിപ്പോൾ ഉള്ളത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേതാ മേനോൻ. ലോക്ഡൗണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന സ്നേഹം പിന്നീട് മാറിയതിനെ കുറിച്ച് തമാശ രീതിയിൽ പറയുകയാണ് ശ്വേത ഇപ്പോൾ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്വേത മേനോന്റെ തുറന്നു പറച്ചിൽ. ശ്വേതാ മേനോന്റെ വാക്കുകളിങ്ങനെ:

വിഷു എല്ലാം കഴിഞ്ഞ് ഏപ്രിൽ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതിൽ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി.

Also Read
തന്റെ ഫോട്ടോയ്ക്ക് താഴെ ആത്മാഭിമാനമുള്ള സ്ത്രീ അല്ലെന്ന് കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സനൂഷ

ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സർപ്രൈസ് എന്ന് പറയാൻ പറ്റില്ല ഞാൻ ഒന്നും ഓർക്കുന്ന ആളല്ല. പിന്നെ പറയുകയാണെങ്കിൽ എന്റെ പിതാവ് പോയത് മാത്രമാണ് മറക്കാൻ ആവാത്തത്. എനിക്കിപ്പോഴും തോന്നുന്നത് അച്ഛൻ എന്റെ കൂടെ ഉണ്ടെന്നാണ്. അതല്ലാതെ എനിക്കൊന്നും നെഗറ്റീവായി തോന്നുന്നില്ല.

പിന്നെ കുറേ തെറ്റുകൾ സംഭവിച്ചിട്ടുണ്ട് കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോർത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാൻ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങൾ പറഞ്ഞും കേട്ടും ഞാൻ തന്നെ ഒരുപാട് ചിരിക്കാറുണ്ട്. കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല. ആ തെറ്റുകൾക്കൊപ്പം ചില നല്ല കാര്യങ്ങൾ കൂടി നടന്നത് കൊണ്ടാണ് ഞാൻ ഇതുവരെ എത്തിയത്.

അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാൻ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈൻഡ് അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഞാനൊരു കുസൃതിക്കാരി ആണ്. എന്റെ ആൺസുഹൃത്തുക്കൾക്കിടയിൽ ഡബിൾ മീനിങ്ങ് വരുന്ന തരത്തിൽ സംസാരിക്കാറുണ്ട്.

Also Read
ഒരുവട്ടം പോലും ഒന്നടുത്തിരുന്ന് ഞാൻ അവരോട് സംസാരിച്ചിട്ടു പോലുമില്ല, ആരാധനയോടെ ആണ് അവരെ കണ്ടത്: സൂപ്പർ നടിയെ കുറിച്ച് സുരഷ് ഗോപി

കുസൃതി എന്ന് പറഞ്ഞാൽ ഭയങ്കര കുസൃതിയുള്ള സ്വഭാവമാണ് തന്റേത്. ഹൃദയത്തിൽ ഞാനൊരു നല്ല മനുഷ്യനാണ്. എന്നെ കുറിച്ച് അറിയണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കേണ്ടി വരുമെന്നും ശ്വേതാ മേനോൻ പറയുന്നത്.

Advertisement