എന്റെ ചേട്ടന്റെ ഫസ്റ്റ് നൈറ്റ് തന്നെ കുളമാക്കിയിട്ടുള്ള ഒളിച്ചോട്ടമായിരുന്നു ഞങ്ങളുടേത്, രശ്മിയെ അടിച്ചുമാറ്റിയതിനെ കുറിച്ച് സാജു നവോദയ

586

മിമിക്രി രംഗത്ത് നിന്നും എത്തി മിനിസ്‌ക്രീൻ കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിനിസ്‌ക്രീനിൽ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു പിന്നീട് കോമഡി വേഷങ്ങൾ ചെയ്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.

അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ പങ്കെടുത്തതോടെയാണ് സാജു നവോദയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തെത്തുന്നത്. കൊവിഡ് ലോക്കഡൗൺ കാരണം ഷോ പാതി വഴിയിൽ നിർത്തിയെങ്കിലും ഷാജിയ്ക്ക് പുറത്ത് വലിയ ആരാധകരെ ലഭിച്ചിരുന്നു.

Advertisements

Also Read
ജയറാമിന്റെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആ ഒരു വാക്ക് താൻ പറയില്ലെന്ന് തിലകൻ വാശിപിടിച്ചു, സംവിധായകനുമായി പൊരിഞ്ഞ തർക്കവുമായി, പിന്നെ സംഭവിച്ചത്

ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേർന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ചേട്ടന്റെ ഫസ്റ്റ് നൈറ്റ് തന്നെ കുളമാക്കിയിട്ടുള്ള ഒളിച്ചോട്ടമായിരുന്നു അതെന്ന് സാജു പറയുന്ന വീഡിയോയാണ് വൈറലാവുന്നത്.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആ ഒളിച്ചോട്ടത്തെ കുറിച്ചുള്ള കഥ പാഷാണം ഷാജി വെളിപ്പെടുത്തുന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഷാജി ചേട്ടന്റെയും കല്യാണം എന്ന് അവതാരക ചോദിച്ചപ്പോൾ കല്യാണമല്ല ഒളിച്ചോട്ടമായിരുന്നു എന്ന് താരം തിരുത്തി പറയുന്നു.

ചേട്ടന്റെ കല്യാണം കൂടാൻ വന്ന കുട്ടിയെ തിരിച്ച് വിട്ടില്ലെന്നാണ് എന്റെ നാട്ടിലോക്കെ പറയുന്നത്. പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കോസ്റ്റ്യൂം കൊടുക്കാൻ ഇൻസ്റ്റിറ്റിയൂഷനിലേക്ക് പോയതാണ്. ഭാര്യ ഡാൻസറാണ് അപ്പോൾ അവിടെ കേറി ഒന്ന് കാണമെന്ന് വിചാരിച്ചു. അങ്ങനെ പോയി കണ്ടു ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയം വേറെ ഒരാളുമായി തീരുമാനിച്ചിരിക്കുകയാണ്.

Also Read
മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ, അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം: മമ്മൂട്ടിക്ക് എതിരെ അഡ്വ. സംഗീത ലക്ഷ്മണ

ഞങ്ങളുടെ പ്രേമം എന്ന് പറഞ്ഞാൽ വീട്ടുകാരെ അറിയിച്ചുള്ളതൊന്നും ആയിരുന്നില്ല. മൂന്ന് മാസമായിരുന്നു ഞങ്ങളുടെ പ്രണയം. ഈ മൂന്ന് മാസത്തിലെ ശനിയും ഞായർ ദിവസങ്ങളിലാണ് ഞങ്ങൾ ആകെ കണ്ടിട്ടുള്ളു. അതിലാണ് ഞങ്ങളുടെ പ്രണയം. നേരിട്ട് കാണുമ്പോൾ ആണെങ്കിൽ കച്ചറ പിച്ചറ പിള്ളേരുടെ ഇടയിൽ കിടന്ന് കണ്ണ് കൊണ്ട് സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞതോടെ ആ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടി.

കുറേ വർഷത്തെ പാരമ്പര്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു അത്. ടീച്ചറും സാറും കൂടി കെട്ടിയതോടെ അത് പൂട്ടി കെട്ടിയെന്ന് അവതാരക തമാശ രൂപേണ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് അടച്ചപ്പോൾ കൊമ്പ് ഒക്കെ വെച്ചുള്ള അമ്മമാരുടെ മുഖമാണ് എനിക്ക് ഉള്ളിൽ വരുന്നത്. ഞങ്ങളുടെ കല്യാണം കൊണ്ട് ആ കുട്ടികൾക്ക് തല്ലൊക്കെ കിട്ടിയിരുന്നു.

പത്തൊൻപത് ഇരുപത് വർഷം മുൻപുള്ള കഥയാണ് പാഷാണം ഷാജി പറഞ്ഞത്. അന്ന് തനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു എന്ന് കൂടി താരം വെളിപ്പെടുത്തിയിരുന്നു. അന്ന് ധൈര്യം ഒന്നുമായിരുന്നില്ല. കൊച്ച് അടുത്ത് നിന്ന് പോകാതെ ആയപ്പോഴാണ് അതൊക്കെ ഓർമ്മിച്ചത്. ഇതിനെല്ലാം പ്രശ്നമാക്കിയത് ചേട്ടനാണ്.

കാരണം അവന്റെ ഫസ്റ്റ് നൈറ്റ് ഓക്കെ പൊളിഞ്ഞ് എന്റെ മുന്നിൽ വന്ന് നിന്നു. കാരണം ചേട്ടനെയാണ് അന്ന് അങ്ങോട്ട് വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാൻ താൽപര്യമുണ്ടോന്ന് രശ്മിയോട് ചോദിച്ചത് അദ്ദേഹമായിരുന്നു. അന്ന് 150 രൂപയുടെ പരിപാടിയ്ക്ക് ആണ് പോകുന്നത്. തിരിച്ച് വരുമ്പോൾ 50 രൂപയേ ഉണ്ടാവു എന്നും താരം പറയുന്നു.

Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്

Advertisement