പേര് മാറ്റിയത് രണ്ട് തവണ, കുടുംബ ജീവിതത്തെകുറിച്ച് പലവട്ടം വ്യാജ പ്രചാരണങ്ങളും: നടി രംഭയുടെ ജീവിതം ഇങ്ങനെ

510

തെന്നിന്ത്യൻ സിനിമയിലെ ഒരുകാലത്തെ നമ്പർവൺ നായികയായിരുന്നു നടി രംഭ. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർനടി കൂടിആയിരുന്നു രംഭ. തമിഴിലേയും തെലുങ്കിലേയും എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി അഭിനയിച്ച രംഭ ബോളിവുഡിലും സൂപ്പർ ചിത്രങ്ങളിലെ നായികയായിരുന്നു.

മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ രംഭ ചെയ്തിട്ടുണ്ട്. വിനീതിനെ നായകനാക്കി സംഗീത പശ്ചാത്തലത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിലുടെ രംഭ മലയാളത്തിൽ എത്തിയത്.

Advertisements

Also Read
ഒരുവട്ടം പോലും ഒന്നടുത്തിരുന്ന് ഞാൻ അവരോട് സംസാരിച്ചിട്ടു പോലുമില്ല, ആരാധനയോടെ ആണ് അവരെ കണ്ടത്: സൂപ്പർ നടിയെ കുറിച്ച് സുരഷ് ഗോപി

ഈ ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി രംഭ മാറി.
മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് സ്വന്തം ഭാഷയായ തെലുങ്കിലേക്കും തമിഴിലേക്കും ഒക്കെ പോയെങ്കിലും ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ വീണ്ടും വിനീതിന്റെ നായികയായി എത്തി.

പിന്നീട് തെന്നിന്ത്യൻ സൂപ്പർ നടിയായി വളർന്ന രംഭ ഇടയ്ക്കിടെ മലയാളത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.ദിലീപിന്റെ നായകയായി കൊച്ചി രാജാവ് എന്ന സിനിമയിലൂടെ രംഭ മലയാളത്തിൽ ശക്തമായ വേഷം ചെയ്തിരുന്നു.

അതിന് മുമ്പ് ക്രോണിക്ക് ബാച്ചിലർ എന്ന സിദ്ധിഖ് ലാൽ സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രംഭ എത്തിയിരുന്നു. സിദ്ധാർഥ, മയിലാട്ടം, പായുംപുലി, കബഡി കബഡി, ഫിലിംസ്റ്റാർ എന്നീചിത്രങ്ങളാണ് രംഭയുടെ മറ്റ് മലയാള ചിത്രങ്ങൾ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, എന്നീ ഭാഷകളിലെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്.

Also Read
തന്റെ ഫോട്ടോയ്ക്ക് താഴെ ആത്മാഭിമാനമുള്ള സ്ത്രീ അല്ലെന്ന് കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സനൂഷ

ഒരു കാലത്ത് രംഭ സിനിമ ഇൻഡസ്ട്രയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. മോഡേൺ വസ്ത്രങ്ങളിൽ കൂടുതലായി കണ്ടിട്ടുള്ള താരം നാടൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥൻ എന്നയാളുമായി 2010ൽ വിവാഹിതയായ രംഭ കുടുംബത്തോടൊപ്പം ടോറോന്റോയിലാണ് താമസിക്കുന്നത് ഇപ്പോൾ.

രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഇരുവർക്കുമുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിരുന്ന്‌നുള്ളൂ എങ്കിലും അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. തെന്നിന്ത്യൻ സിനിമകളുടെ ഗ്ലാമർ താരമായിരുന്നു രംഭ, നടിയുടെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭ യായ് മാറിയത്.

ഹിറ്റ് സിനിമകൾ പോലെ തന്നെ നടിക്ക് നിരവധി ഹിറ്റ് ഗാനങ്ങളും ഉണ്ട്. നൂറോളം സൗത്ത് സിനിമയിൽ അഭിനയിച്ച നടി അതുകൂടാതെ നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. 1993ൽ ആ ഒക്കത്തി അടക്കു എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ അഭിനയരംഗത്ത് എത്തുന്നത്.

ബോളിവുഡിൽ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനികാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കമൽ ഹസൻ, ഗോവിന്ദ, വിജയ് എന്നിവരുടെ കൂടെയെല്ലാം അഭിനയിച്ചു.

പിന്നീട് നടി സിനിമ നിർമ്മാണ രംഗത്തും ഒരു കൈ നോക്കിയിരുന്നു പക്ഷെ അത് വലിയൊരു പരാജയം ആയിരുന്നു. അതിന് ശേഷം രംഭയെ ഐറ്റം ഡാൻസുകളിലാണ് കൂടുതൽ കണ്ടിരുന്നത്. ഇന്ദ്രകുമാറിനും രംഭയ്ക്കും മൂന്ന് മക്കളാണ്. ലാന്യ, സാഷ എന്നീ പെൺമക്കളും ഏറെ പ്രാർഥനകളുടെ ബലമായി രംഭയുടെ ആഗ്രഹം പോലെ ഷിവിൻ എന്ന് പേരുള്ള ആൺകുട്ടിയുമാണ് നടിയ്ക്കുള്ളത്.

Also Read
കാണാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കിയത്; കുടുംബവിളക്കിലെ ശീതൾ അമൃതാ നായർ

2018 സെപ്റ്റംബറിലായിരുന്നു രംഭയ്ക്ക് മൂന്നാമതും കുഞ്ഞ് ജനിക്കുന്നത്. കുടുംബവുമൊത്തുള്ള നടിയുടെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതേ സമയം രംഭയും ഭർത്താവും വേർപിരിഞ്ഞെന്ന് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. നടി ഖുശ്ബു രംഭയുടെ അടുത്ത സുഹൃത്താണ് ഈ വാർത്തക്കെതിരെ കുശ്ബുവും പ്രതികരിച്ചിരുന്നു.

Advertisement