ആദ്യ ദിവസം കുടുംബവിളക്കിൽ നിന്നുമുണ്ടായ ആ അനുഭവം വെളിപ്പെടുത്തി ആതിര മാധവ്

51

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സ്റ്റാർ മാജിക്കിലൂടെയും ആതിര കൈയ്യടി നേടിയിരുന്നു. കുടുംബവിളക്കിൽ നായകാ കഥാപാത്രമായ സുമിത്രയുടെ കൂടെ നിൽക്കുന്ന മരുമകളായി മികച്ച പ്രകടനമാണ് ആതിര കാഴ്ചവെക്കുന്നത്.

സുമിത്രയെ അവതരിപ്പിക്കുന്ന പ്രശസ്ത സിനിമാ താരം മീരാ വാസുദേവ് ആണ്. തുടക്കത്തിൽ ഇത്തിരി നെഗറ്റീവ് ഷെയ്ഡ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം മനസിലാക്കിയതോടെ സുമിത്രയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് അമൃതയുടെ കഥാപാത്രം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന താരമാണ് ആതിര.

Advertisements

തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആതിര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങൾക്ക് ആതിര നൽകിയ മറുപടികൾ ശ്രദ്ധ നേടുകയാണ്. കുടുംബവിളക്കിനെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചും ഡയാനയെ കുറിച്ചുമെല്ലാം ആരാധകർ ചോദിക്കുന്നുണ്ട്.

കുടുംബവിളക്ക് പരമ്പരയിലേക്ക് വന്നപ്പോൾ എന്തായിരുന്നു തോന്നിയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ആതിര നൽകിയ മറുപടി ഭയവും ആകാംഷയും എന്നായിരുന്നു. ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു താരത്തിനോട് മറ്റൊരാൾ ചോദിച്ചത്.

ഇതിന് താൻ ബിഗ് ബോസ് അഡിക്റ്റ് ആണെന്നായിരുന്നു ആതിര നൽകിയ മറുപടി. കഴിഞ്ഞ ദിവസം നടി ഡയാനയും ആതിരയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തങ്ങൾ സഹോദരങ്ങളാണ്, സുഹൃത്തുക്കളാണ്, ഒരു കുടുംബം ആണെന്നായിരുന്നു ആതിര ഡയാനയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞത്.

അതേസമയം പലരും തന്റെ അനിയത്തിയാണെന്ന് കരുതിയതിനെ കുറിച്ചും താരം മനസ് തുറന്നിരുന്നു.
ഞങ്ങൾ തമ്മിൽ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളതെന്നാണ് ആതിര പറഞ്ഞത്. ഒരു നാല് വർഷത്തെ. ഫോളോ മീ എന്ന ചാനലിൽ വച്ചാണ് ഞങ്ങൾ കാണുന്നത്.

ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയെന്നും സീരിയൽ വരെ എത്തി നിൽക്കുന്നുവെന്നും ആതിര പറഞ്ഞു. കുറെ നല്ല ഗുണങ്ങൾ പഠിച്ചതും ഡയാനയിൽ നിന്നുമാണ് എന്നും ആതിര വ്യക്തമാക്കുന്നു.

Advertisement