നിവിൻ പോളി നായകനായി 2015 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഈ സിനിമയിൽ മൂന്നു നായികമാരായിന്നു നിവിൻ പോളിക്ക്. മേരി, മലർ, സെലിൻ എന്നീ മുന്നു നായികാ കഥാപാത്രങ്ങളെ യഥാക്രമം അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റിയൻ എന്നിവരായിരുന്നു അവതരിപ്പിച്ചത്.
മറ്റു രണ്ടു നായികമാരേപോലെ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ട കഥാപാത്രമായിരിന്നു മലർ മിസ്സിന്റേത്. പ്രശസ്ത നർത്തകിയും തമിഴ് നടിയുമായ സായി പല്ലവി ആയിരുന്നു വേഷം ചെയ്തത്. ഇപ്പോഴിതാ ആ വേഷത്തിലേക്ക് സായി പല്ലവി എത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രവും ഗതിയും മാറ്റിയെഴുതിയ സംവിധായകൻ.
ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് അൽഫോൺസ് പുത്രന്റെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് അൽഫോൺസ് പുത്രൻ മറുപടി നൽകിയത്. ചോദ്യങ്ങളിൽ മിക്കതും പ്രേമവുമായി ബന്ധപ്പെട്ടതായിരുന്നു.
Also Read
കാണാൻ കൊള്ളില്ലെന്ന് പറഞ്ഞാണ് എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കിയത്; കുടുംബവിളക്കിലെ ശീതൾ അമൃതാ നായർ
അതിന് അൽഫോൺസ് നൽകിയ ഒരു മറുപടി ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ്. പ്രേമം സിനിമയിലൂടെ ജന പ്രീയമായി മാറിയ മലർ എന്ന സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചുള്ള അൽഫോൺസിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലർ എന്ന കഥാപാത്രമായി താൻ ആദ്യം മനസിൽ കണ്ടത് അസിനെ ആയിരുന്നുവെന്നാണ് അൽഫോൺസ് പറയുന്നത്.
ചിത്രത്തിലേക്ക് അസിനെ കൊണ്ടു വരാൻ താനും നിവിൻ പോളിയും ശ്രമിച്ചിരുന്നുവെന്നും അൽഫോൺസ് പറയുന്നു. തുടക്കത്തിൽ ഞാൻ പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്റെ മലയാളം വേർഷനിൽ അസിൻ അഭിനയിക്കണം എന്നായിരുന്നു എനിക്ക്.
ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം. എനിക്ക് അസിനെ ബന്ധപ്പെടാൻ സാധിച്ചില്ല. നിവിനും ശ്രമിച്ചിരുന്നുവെന്നാണ് അൽഫോൺസ് പറയുന്നത്. അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴിൽ എഴുതി. അത് തിരക്കഥയുടെ തുടക്ക സമയത്തതായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാൻ പഠിച്ചത് ഊട്ടിയിൽ ആയിരുന്നു. എന്റെ സിനിമ പഠനം ചെന്നൈയിലും. അതിനാലാകാം ഈ തമിഴ് കണക്ഷനെന്നും അൽഫോൺസ് പറഞ്ഞു.
Also Read
തന്റെ ഫോട്ടോയ്ക്ക് താഴെ ആത്മാഭിമാനമുള്ള സ്ത്രീ അല്ലെന്ന് കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സനൂഷ
അതേ സമയം നേരത്തെ മലർ മിസിന്റെ ഓർമ തിരിച്ചു കിട്ടിയിരുന്നുവെന്നും എന്നാൽ ജോർജ് സെലിനുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടതോടെ അതേക്കുറിച്ച് സംസാരിക്കാതിരുന്നതായിരുന്നുവെന്ന അൽഫോൺസിന്റെ വെളിപ്പെടുത്തലും വൈറലായിരുന്നു.