തന്റെ വിവാഹിതരായ കൂട്ടുകാരിൽ എൺപതു ശതമാനവും ഡിവോഴ്‌സ് ചെയ്തവരാണ്, അത് കാണുമ്പോൾ പേടിയാണ്: കല്യാണം കഴിക്കാൻ താൽപര്യം ഇല്ലാത്തിനെ പറ്റി അനുമോൾ

142

മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയായ താരമാണ് നടി അനുമോൾ. താരം മലയാള സിനിമയിൽ ശ്രദ്ധ നേടുിയത് ചായില്ല്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് ഏറെ ചർച്ചചെയ്യപ്പെട്ട വെടിവഴിപാട് എന്ന സിനിമ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി താരം മാറുകയായിരുന്നു.

മലയാളത്തിന് പുറമേ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നവരുമായി സംവദിക്കാനും താരം മടിക്കാറില്ല.

Advertisements

More Articiles
ഒന്നുകിൽ എഴുന്നേറ്റ് നടക്കണം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം, അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്: തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് അനുമോൾ മുമ്പ് ഒരിക്കൽ നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നാണ് അനുമോൾ പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരിൽ എൺപതു ശതമാനവും ഇപ്പോൾ ഡിവോഴ്‌സ് ചെയ്തവരാണ്. അത് കാണുമ്പോൾ പേടി തോന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

പഴയ തലമുറയിലെ പോലെ ഇന്ന് ആർക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാൻ മനസമാധാനത്തോടെ ജീവിച്ചാൽ മതിയെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അനു മോൾ പറയുന്നു. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല, ലീവിങ്ങ് ടുഗെദറിനോട് താൽപ്പര്യമില്ലെന്നും താരം വ്യക്തമാക്കുന്നു.

ഒരാൾ തന്റെ ജീവിതത്തിലേക്ക് വന്നാൽ അയാൾക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ടെന്നും ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാൾ വന്നാൽ അയാൾക്ക് എങ്ങനെ സ്‌പേസ് കൊടുക്കാൻ കഴിയും എന്ന സംശയമുണ്ടെന്നും അനു മോൾ പറയുന്നു.

അതേ സമയം മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവു തെളിയിച്ച അനുമോളുടെ ചായില്ല്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ചായില്ല്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്ന കഥാപാത്രവും വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

More Articiles
കൂറ്റൻ പ്രതിഫലം കുറയ്ക്കില്ലെന്ന് നയൻതാര, ഒടുവിൽ നയൻതാരയെ മാറ്റി തമന്നയെ നായികയാക്കി, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ

സിനിമയിലെത്തിയിട്ട് ഏറെകാലമായെങ്കിലും മലയാളത്തിൽ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല. എപ്പോഴും ടൈപ്പ്കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്. ഇതിനെപ്പറ്റിയും താരം പറഞ്ഞിരുന്നു. എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല, ജീവിതം അതിന്റെ രീതിയിൽ ഞാൻ വിചാരിച്ചതുപോലെ പോകുന്നുണ്ട്, സ്വപ്നങ്ങൾ കാണാൻ എനിക്ക് ഭയമാണെന്നാണ് താരം വ്യക്തമാക്കിയത്.

Advertisement