അത് കഴിഞ്ഞ് ദിലീപേട്ടന് കവിളിൽ ഒരുമ്മ കൊടുക്കണം, 12 ടേക്കുകൾ വരെ വേണ്ടിവന്നു, നവ്യാ നായർ പറയുന്നു

1224

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര സൂപ്പർ നായികമാരിൽ ഒരാൾ ആയിരുന്നു നവ്യാ നായർ. ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയിൽ ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സ്‌കൂൾ കലോൽസവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാ നായർ കലോൽസവ വേദികൡ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്.

ഇഷ്ടത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായർ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം തിളങ്ങിയിരുന്നു.

Advertisements

Also Read
എന്നെ മലയാളി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല, ഞാൻ മലയാളി അല്ല തമിഴ് നാട്ടുകാരിയാണ്, കോയമ്പത്തൂർ ആണ് ജനിച്ചത്: സായി പല്ലവി അന്ന് പറഞ്ഞത്

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് തിരികെ എത്തിയിരുന്നു. മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ ആയിരുന്നു രണ്ടാം വരവിൽ ആദ്യം അഭിനയിച്ചത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകളായ ദൃശ്യം സീരിസുകളുടെ കന്നഡ റീമേക്കുകളിലും രണ്ടാം വരവിൽ നവ്യാ നായർ നായിക ആയി അഭിനയിച്ചു. വികെ പ്രസാശ് ഒരുക്കിയ ഒരുത്തീ എന്ന സിനിമ ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

ജനകി ജാനേ ആണ് റിലീസ് കാത്തിരിക്കുന്ന നവ്യാ നായരുടെ പുറത്തിറങ്ങിയ പുതിയ ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന സിനിമയിൽ സൈജു കുറുപ്പാണ് നവ്യാ നായരുടെ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസർ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.

Also Read
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛൻ ഞാനുമായി അകന്നത്, അമ്മയ്ക്ക് ക്യാൻസർ വന്നപ്പോഴാണ് അച്ഛൻ ഉപേക്ഷിച്ച് പോയത് എന്നാണ് പലരും പറഞ്ഞത്: വൈഷ്ണവി പറഞ്ഞത്

അതേ സമയം തന്റെ ആദ്യ നായകൻ ആയി ജനപ്രിയ നടൻ ദിലീപിനെ കുറിച്ച് നവ്യാ നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആദ്യ സിനിമ ഇഷ്ടത്തിൽ അഭിനയിക്കുമ്പോൾ ദിലീപേട്ടന്റെ മുഖത്ത് നോക്കി ഐ ഡോണ്ട് വാണ്ട് ടു മിസ് യു എന്ന് പറയുന്ന ഡയലോഗുണ്ട്. അത് കഴിഞ്ഞ് ദിലീപേട്ടന് കവിളിൽ ഒരുമ്മ കൊടുക്കുന്ന സീനുണ്ട്.

12 ടേക്കുകൾ പോയി. ഇവിടം വരെ വന്ന് അപ്പോൾ തന്നെ തിരിച്ച് പോവും. മുഖത്തൊക്കെ വേറെ എക്‌സ്പ്രഷൻ. സ്‌നേഹത്തോടെ വന്ന് ഉമ്മ കൊടുക്കുന്നതാണ് സീൻ. സ്‌നേഹമില്ലെന്ന് മാത്രമല്ല വെപ്രാളവും ടെൻഷനും ഒക്കെ ആയിരുന്നു എന്ന് നവ്യാ നായർ പറയുന്നു.

അതേ സമയം ഇഷ്ടം സിനിമയുടെ ഫോട്ടോഷൂട്ടിനായി പോയപ്പോഴത്തെ അനുഭവലും കാവ്യ പങ്കുവെച്ചു. ദിലീപേട്ടൻ തോളത്ത് കൈ വെച്ചപ്പോൾ തനിക്ക് നെഞ്ചിടിപ്പ് ആയിരുന്നു എന്ന് നവ്യാ നായർ തുറന്ന് പറഞ്ഞു. ദിലീപേട്ടൻ ഇത് മനസ്സിലാക്കുകയും പേടിക്കേണ്ട ഒരു ഫോട്ടോ എടുക്കുന്നു, നമ്മൾ തിരിച്ചു പോവുന്നു എന്ന് പറഞ്ഞതായും നവ്യാ നായർ വ്യക്തമാക്കുന്നു.

ആദ്യ സിനിമ ഇഷ്ടത്തിന് ശേഷം വന്ന നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. തന്റെ ആദ്യ സിനിയായ ഇഷ്ടം മുതൽ ഒരു പിടി ഹിറ്റു ചിത്രങ്ങളിൽ നവ്യ ദിലീപിന്റെ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. മഴത്തുള്ളികിലുക്കം, കല്യാണരാമൻ, പാണ്ടിപ്പട, കുഞ്ഞിക്കൂനൻ, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി ദിലീപിനൊപ്പം നവ്യ അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

Also Read
ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി; കായംകുളം ചേരാവള്ളി മുസ്ലീം പള്ളിയിൽ മണ്ഡപമൊരുക്കി ഹൈന്ദവ ആചാരപ്രകാരം ഹിന്ദു യുവതിയുടെ വിവാഹം നടത്തിയ വീഡിയോ പങ്കുവച്ച് എ ആർ റഹ്‌മാൻ

Advertisement