വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് വിനീത്. നായകനായും വില്ലനായും സഹനടനായും മലയാളത്തിലും തമിഴിലും എല്ലാം നിരവധി സിനിമകളിലാണ് വിനീത് വേഷമിട്ടിരിക്കുന്നത്.
മികച്ച ക്ലാസിക്കൽ നർത്തകൻ കൂടിയായ വിനീത് നൃത്ത രംഗത്ത് നിന്നുമാണ് സിനിമയിൽ എത്തിയത്. മലയാളത്തിൽ അപൂർവ്വമായിട്ടെ ക്ലാസിക്കൽ നൃത്തം പഠിച്ച നടന്മാരുള്ളു എന്നതാണ് സത്യം.ആ കാര്യത്തിൽ വിനീതിനെ മറികടക്കാൻ ആരുമില്ലെന്ന് വേണമെങ്കിൽ പറയാം.
അതേ സമയം താരത്തിന്റെ കുടുംബ വിശേഷങ്ങൾ അതിലും വ്യത്യസ്തമാണ്. ഭാര്യ പ്രസില്ലയുടെ കൂടെ മുൻപൊരിക്കൽ വിനീത് അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അന്ന് കുടുംബ കാര്യങ്ങൾ ഇരുവരും വെളിപ്പെടു ത്തിയതിന്റെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ.
നടൻ സിദ്ദിഖ് അവതാരകനായി എത്തുന്ന അമൃത ടിവി ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു താര ദമ്പതികൾ. സിദ്ദിഖിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ഇരുവരും ആദ്യമായി കണ്ടത് മുതൽ വിവാഹം വരെയുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത്.
വിനീതിനെ ആദ്യം സിനിമയിൽ കണ്ടപ്പോൾ ഇയാളെ വിവാഹം കഴിക്കുമോ എന്ന് ചിന്തിച്ചിരുന്നോ എന്നാണ് സിദ്ദിഖ് ചോദിച്ചത്. എന്നാൽ ഭാര്യ തന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നാണ് വിനീത് പറയുന്നത്. അവൾ ജനിച്ച് വളർന്നതെല്ലാം ബഹ്റെയിനിലാണ്.
നാട്ടിൽ അമ്മ തലശ്ശേരിയും അച്ഛൻ പാലക്കാടുമാണ്.വിവാഹത്തിന് പത്ത് വർഷം മുൻപാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. 1992 ൽ ബഹ്റെയിനിൽ ഒരു പരിപാടിയ്ക്ക് വന്നപ്പോഴാണത്. അതിന് മുൻപ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്രയധികം ശ്രദ്ധിച്ചിട്ടൊന്നുമില്ല.
വീനിതിലെ നടനെയാണോ ഡാൻസറയൊണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിന് രണ്ട് പേരെയും ഇഷ്ടം ആ ണെന്നാണ് ഭാര്യയുടെ ഉത്തരം. എന്നാലും ഡാൻസർക്ക് ആയിരിക്കും പ്രധാന്യം കൂടുതൽ കൊടുക്കുക. ഇതേ ചോദ്യം വിനീതിനോട് ചോദിച്ചാൽ രണ്ടും ഒന്നാണെന്ന് പറയും.
അഭിനയം എന്റെ പ്രൊഫഷനാണ്. അങ്ങനൊരു മേഖലയിൽ അറിയപ്പെടുകയും ആളുകളുടെ അംഗീകാരം കിട്ടുകയും ചെയ്യുന്നത് വലിയൊരു ഭാഗ്യമാണ്. പിന്നെ നൃത്തം എന്റെ പാഷനാണ്. ചെറുപ്പംതൊട്ടേ പരിശീലിച്ചിട്ടുണ്ട്. രണ്ടും തുല്യമാണെന്നാണ് വിനീത് പറയുന്നത്. പഠിച്ച ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസുമൊക്കെ വേറിട്ടതാണ്. ഞാനത് ആസ്വദിക്കാറുണ്ട്.
ക്ലാസിക്കൽ ഡാൻസ് പഠിച്ചൊരാൾക്ക് അതൊക്കെ ചെയ്യാൻ കുറച്ച് പ്രായസമുണ്ട്. എങ്കിലും കൊറിയോ ഗ്രാഫറുടെ സഹായത്തോടെ ചെയ്യാൻ സാധിക്കുമെന്നാണ് വിനീത് പറയുന്നത്.ജീവിതത്തിൽ ഒരു കലാകാരൻ ഭർത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നോ എന്നായിരുന്നു താരപത്നിയോടുള്ള അടുത്ത ചോദ്യം.
എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ വേണമെന്ന് വിചാരിച്ചു. പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ഞാൻ ആഗ്രഹിച്ചത് ഇതൊക്കെയാണ്.വിനീതുമായിട്ടുള്ള ആലോചന വന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് നല്ല കാര്യങ്ങൾ മാത്രമാണ്.
അതും എന്നെ ആകർഷിച്ചു. പിന്നെ അദ്ദേഗം എന്നെ വന്ന് പെണ്ണ് കാണുകയും എന്റെ അമ്മയെയും സഹോദരന്മാരെയും കണ്ടിട്ട് പോവുകയും ചെയ്തു.അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒത്തിരി സന്തോഷമായെന്ന് കരുതുകയാണ്.
വലിയൊരു നടൻ, നർത്തകൻ എന്നതിലുപരി നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നോട് ആദ്യമായി സംസാരിച്ചതൊക്കെ കൂടുതൽ അട്രാക്ഷനായി തോന്നി. ഇതൊക്കെയാണ് വിനീതിലേക്ക് തന്നെ ആകർഷിച്ചതെന്നാണ് ഭാര്യ പ്രസില്ല വ്യകതമാക്കുന്നു.