നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ നിങ്ങൾ മനസില്ലാ മനസോടെ സമ്മതിക്കുന്ന ഒരു ദിവസം, ഇന്നായിരുന്നു ആ സവിശേഷമായ ദിനം, ഉമ്മച്ചിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

279

തന്റെ പ്രിയപ്പെട്ട ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ നടൻ മമ്മൂക്കയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു മേയ് അഞ്ചിന്. ഉമ്മയ്ക്ക് ഒമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ സൽമാന് ആശംസ നേർന്ന് എത്തിയത്.

എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് ജന്മദിനാശംസകൾ, ഇന്നായിരുന്നു ആ ഏറ്റവും സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം.

Advertisements

ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബർത്ത്ഡേക്കാരിയായിരുന്നു ലവ് യു ഉമ്മ എന്നായിരുന്നു ദുൽഖർ സൽമാൻ കുറിച്ചത്. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് അടിൽ സുൽഫത്തിന് ആശംസ നേർന്ന് എത്തിയിരിക്കുന്നത്.

Also Read
എനിക്കപ്പോൾ ഭൂമി പിളർന്ന് താഴേക്ക് പോകുന്ന പോലെ തോന്നി, അനുഭവം വെളിപ്പെടുത്തി മാലാ പാർവതി

അതേ സമയം തന്റ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് ദുൽഖർ സൽമാൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിതാവായ മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോൾ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അരവിന്ദ് കരുണാകരൻ പൊലീസ് ഓഫീസറായാണ് ദുൽഖർ ചിത്രത്തിൽ. ബോബി സഞ്ജയ് ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഹേ സിനാമിക ആയിരുന്നു ദിൽഖറിന്റെ അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം.

Also Read
പറയുന്നവർ എന്തും പറയട്ടെ, എനിക്ക് ജീവിക്കാതിരിക്കാൻ കഴിയില്ലല്ലോ; രണ്ടാം വിവാഹത്തെ കുറിച്ച് പൂനം പാണ്ഡെ

Advertisement