സംവിധായകൻ സനൽകുമാർ ശശിധരന് എതിരെ പരാതി നൽകി നടി മഞ്ജു വാര്യർ. നിരന്തരമായി പ്രണയ അഭ്യർത്ഥന നടത്തി ശല്യം ചെയ്യുന്നു എന്നാണ് മഞ്ജുവിന്റെ പരാതിയിൽ പറയുന്നത്. 2019 മുതൽ മെയിൽ വഴിയും സോഷ്യൽ മീഡിയ വഴിയും ഫോണിലൂടെയും പ്രണയഭ്യർത്ഥന നടത്തുന്നു എന്നും നിരസിച്ചപ്പോൾ ശല്യം ചെയ്യുന്നു എന്നുമാണ് മഞ്ജുവിന്റെ പരാതിയിൽ പറയുന്നത്.
മഞ്ജു വാര്യർ നായികയായ ‘കയറ്റം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു സനൽകുമാർ ശശിധരൻ.
മഞ്ജുവിന്റെ പരാതിയിൽ സൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ കേസെടുത്തിരുന്നു.
ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളിൽ നിന്നുള്ള ശല്യം സഹിക്കാൻ കഴിയാതെയാണ് കമ്മിഷണർ ഓഫീസിൽ പരാതി നൽകിയത് എന്നാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്.
കയറ്റം സിനിമയുടെ ചിത്രീകരണം മുതലാണ് പ്രശ്‌നം തുടങ്ങുന്നത് എന്നും മഞ്ജുവിന്റെ അടുത്ത വൃത്തം പറയുന്നു. ലോക്കഷനിൽ വച്ച് മഞ്ജുവിനോട് സനൽ പ്രണയഭ്യർത്ഥന നടത്തി.അത് നിരസിച്ചതോടെ ഇമെയിൽ വഴിയും സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ശല്യം ചെയ്തു തുടങ്ങി.
ഇനി ശല്യപെടുത്തരുത് എന്ന് നേരിട്ട് വിളിച്ചു താക്കീത് നൽകിയിട്ടും ശല്യം ചെയ്യൽ തുടർന്നതോടെ ആണ് പരാതി നൽകിയത് എന്നാണ് മഞ്ജുവിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം മഞ്ജുവിന്റെ ജീ വ ൻ അ പ ക ട ത്തിൽ ആണെന്നും മഞ്ജു അവർക്ക് ഒപ്പം നിൽക്കുന്നവരുടെ നിയന്ത്രണത്തിൽ ആണെന്നും പറഞ്ഞ് സനൽ നിരവധി കുറിപ്പുകൾ സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നു.
മഞ്ജു വാര്യരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകൾ വിവാദമായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ പോസ്റ്റിൽ ആരോപിച്ചിരുന്നു.