നെൽസൺ ദിലീപ്കുമാറിന്റെ വിജയ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ, ആവേശത്തിൽ ആരാധകർ

33

മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത ഷൈൻ ടോം ചാക്കോ ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു.

ഇപ്പോഴിതാ തമിഴകത്തിന്റെ ദളപി വിജയിയുടെ പുതിയ ചിത്രത്തിൽ മലയാളി നടൻ ഷൈൻ ടോം ചാക്കോയും ഭാഗമാകുന്നുവെന്ന് റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ദളപതി വിജയ് നായകനാകുന്ന 65ാം ചിത്രത്തിലാണ് ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

Advertisements

ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്. നയൻതാര നായികയായ കൊലമാവ് കോകിലയുടെ സംവിധായകനാണ് നെൽസൺ.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളി നടി അപർണ ദാസും അഭിനയിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയാകുന്നത്. ദളപതി 65 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രം കോമഡി എന്റർടെയ്നായാണ് ഒരുങ്ങുന്നതെന്നാണ് സൂചനകൾ.

അതേ സമയം ഷൈൻ ടോം ചാക്കോയെ പുതിയ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനേക്കുറിച്ച് ഇതുവരേയും സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. വാർത്ത ശരിയാണെങ്കിൽ ഷൈൻ ടോം ചാക്കോ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം ആയിരുക്കും ഇത്.

Advertisement