മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ലക്ഷ്മി പ്രിയ. ഒരു പിടി മികച്ച സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടികൂടിയാണ് ലക്ഷ്മി പ്രിയ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി 2005ൽ പുറത്തിറങ്ങിയ നരൻ എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയരംഗത്തേക്ക് എത്തിയത്.
നരനെ തുടർന്ന വളരെ പെട്ടെന്നാണ് ലക്ഷ്മിപ്രിയ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാൻ ലക്ഷ്മി പ്രിയയ്ക്ക് കഴിഞ്ഞു. ഹാസ്യടച്ചുള്ള വേഷങ്ങളാണ് ലക്ഷ്മിയ്ക്ക് കൂടുതലും അവസരങ്ങൾ നേടി കൊടുത്തത്. കരിയറിൽ എന്നത് പോലെ കുടുംബ ജീവിതത്തിലും സന്തുഷ്ടയായി കഴിയുകയാണ് നടി.
കഴിഞ്ഞ ദിവസം തന്റെ രാഷ്ട്രിയ നിലപാട് വ്യക്തമാക്കി ലക്ഷി പ്രിയ രംഗത്ത് എത്തിയിരുന്നു. കേരളത്തിൽ ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്യുമെന്നും എന്നും സംഘ പുത്രി തന്നെ ആയിരിക്കുമെന്നും നടി പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു സംഭവിച്ച കനത്ത പരാജയത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
ഇതിനെ തുടർന്ന് നടിക്ക് എതിരെ വിമർശനവും ധാരാളം ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ സംഘപുത്രി പരാമർശത്തിൽ തനിക്ക് വിമർശനവും ട്രോളുമായി എത്തിയവർക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. വിമർശകരോട് തന്റെ കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും നടി തുറന്നുപറയുന്നുണ്ട്.
മറച്ചു വെച്ച ഒരു ഐഡന്റിറ്റിയിലും ഇതുവരെ ജീവിച്ചിട്ടില്ലെന്നും ഒരു പാർട്ടിയിലും അംഗത്വമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നേരത്തെ, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടിയുടെ തുറന്നുപറച്ചിലുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. നടി മതം മാറിയതുമായി ബന്ധപ്പെട്ടും ചിലർ സംശയം പ്രകടിപ്പിക്കുക ഉണ്ടായി. ഇതിനും മറുപടിയുമായിട്ടാണ് ലക്ഷ്മി പ്രിയയുടെ കുറിപ്പ്.
ലക്ഷ്മി പ്രിയയുടെ കുറിപ്പ് ഇങ്ങനെ:
പേര്:സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ. വിവാഹത്തിന് മുൻപ് :സബീനാ എ ലത്തീഫ് ജനനം 1985 മാർച്ച് 11. പിതാവ് പുത്തൻ പുരയ്ക്കൽ അലിയാര് കുഞ്ഞ് മകൻ പരേതനായ കബീർ. ( അദ്ദേഹം ഈ കഴിഞ്ഞ ഏപ്രിൽ 7 നു പുലർച്ചെ മരണമടഞ്ഞു, കാൻസർ ബാധിതൻ ആയിരുന്നു.)പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂർ വീട് മാതാവ് പ്ലാമൂട്ടിൽ റംലത്ത് എന്റെ രണ്ടര വയസ്സിൽ അവർ വേർപിരിഞ്ഞു.
വളർത്തിയത് പിതൃ സഹോദരൻ ശ്രീ ലത്തീഫ്.
ഗാർഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്. സഹോദരങ്ങൾ: രണ്ടു സഹോദരിമാർ.
വിദ്യാഭ്യാസം സെന്റ് മേരിസ് എൽ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്,പി യൂ എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പള്ളിയ്ക്കൽ. വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല.16 വയസ്സു മുതൽ ഞാനൊരു പ്രൊഫഷണൽ നാടക നടി ആയിരുന്നു.വിവാഹം 2005 ഏപ്രിൽ 21 ന് പട്ടണക്കാട് പുരുഷോത്തമൻ മകൻ ജയേഷ്.ഹിന്ദു ആചാര പ്രകാരം.
രാഷ്ട്രീയം :ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം ഇല്ല.താല്പ്പര്യം ഭാരതീയ ജനതാ പാർട്ടിയോട്.
വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ട്ടാനങ്ങളെയും ബഹുമാനിയ്ക്കുക എന്നതിൽ. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല.
ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറൽ ആകാൻ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈൽ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്‌സ് മാത്രം ഉള്ള പ്രൊഫൈലിൽ എന്റെ ശരികൾ, എന്റെ നിലപാടുകൾ ഇവ കുറിയ്ക്കുന്നു. അവയിൽ ശരിയുണ്ട് എന്ന്‌തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങൾ ഷെയർ ചെയ്യുന്നു.
നൂറനാട് സിബിഎം ൽ ഞാൻ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിയ്ക്കുന്നവർ കേരളത്തിലെ സ്‌കൂളുകളിൽ എന്നാണ് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക. അന്ന് ഇവിടെ എബി വി പി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ് എഫ് ഐ യും കെ എസ് യൂ വും ഉണ്ടായിരുന്നുവെങ്കിൽ അന്ന് എ ബി വി പി യും ഉണ്ടായിരുന്നു എന്ന് താഴ്മയായിഅറിയിക്കുന്നുകാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല.
ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകൾ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകർ മിനിമം ഗൂഗിൾ സേർച്ച് എങ്കിലും ചെയ്യുക.
ന ബി എന്റെ പേരും വിശ്വാസവും പലതവണ ഞാൻ എഴുതിയിട്ടുള്ളതാണ്. ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിയ്ക്കുന്നവർക്കായി ഈ എഴുത്ത് സമർപ്പിക്കുന്നു.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്