പാലാക്കാരി അച്ചായത്തി ഇനി പാലാക്കാരൻ അച്ചായന് സ്വന്തം, ആൻ മരിയ വിവാഹിതയായി, വിശ്വസിക്കാനേ പറ്റുന്നില്ലെന്ന് ആരാധകർ, ആശംസാ പ്രവാഹവും

826

സിനിമകളിലും സീരിയലുകളിലും ഒരു പിടി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയയായ താരമാണ് ആൻ മരിയ. സോഷ്യൽ മീഡിയ ലോകത്ത് പാലാക്കാരി അച്ചായത്തി എന്ന പേരിലാണ് ആൻ മരിയ അറിയപ്പെടുന്നത്. അഭിനയത്തിൽ സജീവമായിട്ട് 5 വർഷമായ താരം എന്റെ മാതാവ് സീരിയലിൽ ക്ലാര ചേച്ചി എന്ന കഥാപാത്രമായി ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ താരത്തിന്റെ ഡയറ്റിന്റെ വിശേഷങ്ങൾ എല്ലാം വൈറലായിരുന്നു. ലോക്ക്ഡൗൺ സമയത്ത് 67 കിലോയിൽ നിന്നും താരം 56 കിലോയിലേക്കെത്തിയത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പാലായാണ് ആൻ മരിയയുടെ സ്വദേശമെങ്കിലും ഇപ്പോൾ എറണാകുളത്താണ് താമസം.

Advertisements

അതേ സമയം ഇപ്പോഴിതാ ആൻ മരിയയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പാലാ സ്വദേശിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറും യൂട്യൂബ് വ്‌ളോഗറുമായ ഷാൻ ജിയോയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ആൻ മരിയ തന്നെയാണ് തന്റെ വിവാഹം കഴിഞ്ഞ സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുന്നത്. മേയ് മൂന്നിനാണ് വിവാഹിതയായി എന്ന സന്തോഷം അറിയിച്ച് താരം ഷാൻ ജിയോയ്ക്ക് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേ സമയം താരം കല്യാണം കഴിക്കാൻ പോകുന്ന കാര്യം നേരത്തെ പുറത്തു വിട്ടിരുന്നില്ല. വിവാഹം കഴിഞ്ഞ ശേഷമാണ് ആരാധകർ വിവരം അറിയുന്നത് തന്നെ. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത് എന്നാണ് പുറത്തു വന്ന വിവരം.

വിവാഹ ശേഷം ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് ഷാൻ ജിയോയ്ക്കൊപ്പം പുതിയ യാത്ര ആരംഭിച്ചു എന്നായിരുന്നു താരം കുറിച്ചത്. ഇതിന് താഴെ കല്യാണം കഴിച്ചോ എന്ന ചോദ്യവുമായി എത്തിയ ആരാധകരോട് അതെ എന്ന് താരം മറുപടി നൽകുകയായിരുന്നു.

തുടർന്ന നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. വിശ്വസിക്കാനേ പറ്റുന്നില്ല ജീവിതവസാനം വരെ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. നേരത്തെ ധാരാളം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തന്റെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകർക്ക് വേണ്ടി താരം പങ്ക് വെച്ചിട്ടുള്ളത്.

എഎം നസീർ സംവിധാനം ചെയ്ത ദത്തുപുത്രി എന്ന സീരിയലിൽ ആണ് മികച്ച ഒരു മോഡൽ കൂടിയായ ആൻ മരിയ ആ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവർഷിണി, മാമാട്ടികുട്ടി, എൻറെ മാതാവ് തുടങ്ങിയ സീരിയലുകളുടെ ഭാഗമായി.

വെൽകം ടു സെൻട്രൽ ജയിൽ, മാസ്‌ക്, അയാൾ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും അഭിനയിച്ചു. രണ്ട് വെബ് സീരീസുകളിലും ചില പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എൺപതുകളിലെ ഏഭ്യന്മാർ എന്ന സിനിമയിലാണ് ഒടുവിൽ ആൻമരിയ അഭിനയിച്ചത്. മോഡലിംഗ് രംഗത്തും ഏറെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ വൈറലാകാറുമുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും നിരവധി ഫോളോവേഴ്‌സാണ് ആൻ മരിയക്ക് ഉള്ളത്.

Advertisement