ആ സമയത്ത് എന്റെ മനസ്സിലെ മഹാനടന്മാർ വേറെയായിരുന്നു, പക്ഷെ ലോക സിനിമയിലെ മികച്ച താരം മോഹൻലാൽ ആണെന്ന് പിന്നീടാണ് മനസ്സിലായത്: വെളിപ്പെടുത്തലുമായി രോഹിണി

53

മലയാള സിനിമയിൽ എൺപതുകളിൽ നിറഞ്ഞു നിന്ന നായികയായരുന്നു രോഹിണി. അന്ന് മമ്മൂട്ടിയുടെയും, റഹ്മാന്റെയും, മോഹൻലാലിൻറെയുമൊക്കെ ഹീറോയിനായി രോഹിണി അഭിനയിച്ചിരുന്നു.

പക്ഷേ തനിക്ക് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ എന്ന പ്രതിഭയുടെ ബ്രില്ല്യൻസ് വളരെ വൈകിയാണ് മനസ്സിലായതെന്ന് രോഹിണി പറയുന്നു. അതിന്റെ കാരണവും രോഹിണി വ്യക്തമാക്കുന്നുണ്ട്.

Advertisements

രോഹിണിയുടെ വാക്കുകൾ ഇങ്ങനെ:

കുറേയധികം സിനിമകളിൽ ഞാനും ലാൽ സാറും ഒന്നിച്ച് അഭിനയിച്ചു. കുയിലിനെ തേടി, ഇവിടെ തുടങ്ങുന്നു, ജനുവരി ഒരു ഓർമ്മ, പാദമുദ്ര തുടങ്ങിയവ. അദ്ദേഹത്തിനൊപ്പം ആ അവസരത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലിലെ അഭിനയ ശേഷി എത്രത്തോളമാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

മോഹൻലാൽ, റഹ്മാൻ, എന്നിവരൊക്കെ ഞങ്ങൾക്കൊപ്പമുള്ള ഒരു ഗ്യാങ്ങ് പോലെയായിരുന്നു. ആ അവസരത്തിൽ ഞാൻ മോഹൻലാലിനെ മാറി നിന്ന് നിരീക്ഷിച്ചിരുന്നില്ല. തിലകൻ സാർ, ഗോപി സാർ എന്നിവരൊക്കെയാണ് ആ സമയത്ത് എന്റെ മനസ്സിലെ മഹാനടന്മാർ.

പിന്നീട് ഞാൻ മലയാള സിനിമയിൽ അത്ര ആക്ടീവ് അല്ലാതിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിനയ ശേഷി എത്രത്തോളമാണെന്ന് മനസിലാക്കിയത്. ആന്റണി ക്വിൻ, ജാക്ക് നിലക്കൽസൺ തുടങ്ങിയ ലോക സിനിമയ്ക്ക് മുന്നിൽ നിർത്താവുന്ന നടന്മാർക്കൊപ്പമാണ് ലാൽ സാറിന്റെയും സ്ഥാനമെന്നും ഒരു പ്രമുഖ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ രോഹിണി വ്യക്തമാക്കി.

Advertisement