മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയ നടിയാണ് തെന്നിന്ത്യൻ താരസുന്ദരി അനു ഇമ്മാനുവൽ. കമൽ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്.
തുടർന്ന് യുവ സൂപ്പർതാരം നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്നചിത്രത്തിലുടെ നായികയായി എത്തിയ അനു ഇമ്മാനുവൽ പ്രേക്ഷകർക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രം മാത്രം ഒതുങ്ങി നിൽക്കാതെ തമിഴിലും തെലുങ്കിലും ചേക്കേറിയ താരത്തിന് കൈ നിറയെ ചിത്രങ്ങളുമായി സജീവമാണ്.
നായികയായി അഭിയനയിച്ച ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം തന്നെയാണ് ഇതിനു വഴിത്തിരിവ് ആയതും. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
Also Read
നടൻ അനുപ് മേനോന്റെ കുടുംബത്തിലേക്ക് പുതിയ സന്തോഷം എത്തി, ആശംസകളുമായി ആരാധകർ
സിനിമയ്ക്ക് അകത്തുള്ള വിശേഷങ്ങൾ മാത്രമല്ല പുറത്തുള്ള വിശേഷങ്ങൾ പങ്കു വെക്കാനും താരം മടികാണിക്കാറില്ല. സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ ബാലതാരമായി തുടങ്ങിയ സിനിമാ കരിയർ അനുവിനെ കൊണ്ടെത്തിച്ചത് തെന്നിന്ത്യയിലെ ഇപ്പോഴത്തെ സ്റ്റാർ നായിക എന്ന നിലയിലാണ്.
മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത് തമിഴിലും തെലുങ്കിലും സജീവമായി കൊണ്ടിരിക്കുന്ന താരം
സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അമ്മയാണ് തന്റെ കരുത്ത് എന്നും ജീവിതത്തിൽ താൻ വിശ്വസിക്കുന്ന ഒരേയൊരാൾ അമ്മ മാത്രം ആണെന്നും അനു ഇമ്മാനുവൽ വ്യക്തമാക്കുന്നു.
നേരത്തെ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.
വിവാഹം ചെയ്യുന്നുണ്ടെങ്കിൽ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യണം എന്ന അഭിപ്രായമാണ് താരത്തിനുള്ളത്. വിവാഹ സ്വപ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇത്തരത്തിലുള്ള അഭിപ്രായം തുറന്നു പറഞ്ഞത്.
വിവാഹം എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നും അതു കൊണ്ട് തന്നെ പങ്കാളിയെ കണ്ടെത്തുന്നതിന് ധാരാളം സമയവും ക്ഷമയും ആവശ്യമാണ് എന്നും താരം പറയുന്നു. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കു എന്നുള്ള അഭിപ്രായമാണ് വിവാഹ കാര്യത്തിൽ ആരെങ്കിലും ഉപദേശം ചോദിച്ചാൽ തനിക്ക് പറയാനുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
കല്യാണക്കാര്യത്തിൽ താരത്തിന് ആരാധകർക്കും പ്രേക്ഷകർക്കും കൊടുക്കാനുള്ള ഉപദേശവും ഇതു തന്നെയാണ്. നല്ലൊരു ടീമും സിനിമയും വന്നാൽ തീർച്ചയായും എത്രയും വേഗം മലയാളത്തിൽ ഒരു സിനിമയുണ്ടാകുമെന്നും താരം പറയുന്നു. ഞാനും കാത്തിരിക്കുകയാണ് ഒരു മലയാളം സിനിമയ്ക്ക് വേണ്ടിയെന്നും നടി വ്യക്തമാക്കുന്നു.