ആ പേര് തനിക്ക് വേണ്ടെന്ന് മമ്മൂട്ടി, ഉടൻ തന്നെ മോഹൻലാൽ ആ പേരെടുത്തു: പടം ബംബർഹിറ്റ്

43159

50 ൽ അധികം വർഷങ്ങളമായി മലയാള സിനിമയെ താങ്ങിനിർത്തുന്ന 2 വൻ ശക്തികളാണ് താര രാജാക്കൻമാർ ആയ മമ്മൂട്ടിയും മോഹൻലാലും. ഇൻഡസ്ട്രിയെ താങ്ങി നിർത്തുന്ന പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങൾ ആയിട്ടും വളരെ അടുത്ത ആത്മബന്ധവും സാഹൃദവും കാത്തുസൂക്ഷിക്കുന്ന താരങ്ങൾ കൂടിയാണ് ഇവർ.

അതേ പോലെ മലയാള സിനിമയിൽ താരങ്ങളും അണിയറ പ്രവർത്തകരും ഒക്കെ തമ്മിൽ കൊടുക്കൽ വാങ്ങലുകളും പതിവാണ്. മെഗാതാരങ്ങൾ ആയ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഇങ്ങനെയൊരു പരസ്പര സഹകരണവും സർവ്വ സാധാരണയാണ്.

Advertisements

മമ്മൂട്ടിക്കായി തയ്യറാക്കപ്പെട്ട കഥാപാത്രങ്ങൾ മോഹൻലാൽ ചെയ്യുന്നതും തിരിച്ചും ഉള്ള സംഭവങ്ങൾ നിരന്തരം സംഭവിക്കുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം എസ് എൻ സ്വാമി എഴുതുമ്പോൾ മമ്മൂട്ടി അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തിൻറെ പേര് അലി ഇമ്രാൻ എന്നായിരുന്നു.

Also Read
നടൻ അനുപ് മേനോന്റെ കുടുംബത്തിലേക്ക് പുതിയ സന്തോഷം എത്തി, ആശംസകളുമായി ആരാധകർ

കഥ വിശദമായിക്കേട്ട മമ്മൂട്ടി നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്‌മണൻ ആയാൽ മതി എന്നുപറഞ്ഞു. അങ്ങനെയാണ് അലി ഇമ്രാൻ മാറി ആ സ്ഥാനത്ത് സേതുരാമയ്യർ വന്നത്. സേതു രാമയ്യർ നടക്കുന്നതും മറ്റ് മാനറിസങ്ങളും മമ്മൂട്ടി തന്നെ കണ്ടെത്തിയതാണ്. എന്നാൽ അലി ഇമ്രാനെ എസ് എൻ സ്വാമി കൈവിട്ടില്ല.

കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിൽ നായകൻ ആയ മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തിന് ആ പേര് നൽകി. അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ തകർത്ത് അഭിനയിച്ചു.

1988 നവംബർ 18നാണ് മൂന്നാംമുറ റിലീസ് ആയത്. ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടമായി മൂന്നാം മുറമാറി. അതേ സേതുരാമ അയ്യരായി മമ്മൂട്ടി നിറഞ്ഞാടിയ സിബിഐ ഡയറിക്കുറിപ്പും സൂപ്പർ ഹിറ്റായി. പിന്നീട് ഈ സിനിമയുടെ 4മുന്ന് ഭാഗങ്ങൾ കൂടി ഇറങ്ങി.

Also Read
സ്വന്തം മകനായി തന്നെയാണ് ലാലിനെ കണ്ടിട്ടുളളത്. കുട്ടാ എന്നാണ് വിളിക്കുന്നത്, മോഹൻലാലിനെ കുറിച്ച് നടി കവിയൂർ പൊന്നമ്മ പറഞ്ഞത്

Advertisement