മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ. തുടർന്ന് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.
ഇപ്പോഴിതാ നടി ദുർഗ കൃഷ്ണയ്ക്ക് പ്രണയ സാഫല്യം ആയിരുകകുകയാണ്. നിർമ്മാതാവായ അർജുൻ രവീന്ദ്രൻ ദുർഗയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാണ് ദുർഗയും അർജുനും ഒന്നായത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നത്.
സുഹൃത്തുക്കൾക്കും മറ്റുമായൊരു റിസപ്ഷൻ തയ്യാറാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു . അടുത്തിടെയാണ് തങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം ദുർഗയും അർജുനും ആരാധകരുമായി പങ്കുവെക്കുന്നത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഞ്ചു നാൾ നീണ്ടു നിൽക്കുന്ന പരിപാടികളാണ് വിവാഹാഘോഷത്തിലുള്ളത്. പ്രിയ താരത്തിനും പ്രിയതമനും സോഷ്യൽ മീഡിയയും ആരാധകരും ആശംസകൾ നേരുകയാണ്. മെറൂൺ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് അതിസുന്ദരിയായാണ് ദുർഗ എത്തിയത്.
ഓഫ് സെറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവ് മുണ്ടുമായിരുന്നു വരൻ അർജുൻ അണിഞ്ഞത്. സർവ്വാഭരണ ഭൂഷിതയായാണ് ദുർഗ എത്തിയത്. കഴിഞ്ഞ നാല് വർഷത്തിലധികമായി ദുർഗയും അർജുനും പ്രണയിക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയ കഥയും ദുർഗ പങ്കുവച്ചിരുന്നു.
വിമാനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ദുർഗ കൃഷ്ണ, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിമാനത്തിന് പിന്നാലെ നടന്നൊരു ആക്ടിംഗ് ക്ലാസിൽ വച്ചായിരുന്നു ദുർഗയും അർജുനും പരിചയപ്പെടുന്നത്. അർജുന് ദുർഗയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയായിരുന്നു.
എന്നാൽ അർജുൻ അഹങ്കാരിയാണെന്നായിരുന്നു ദുർഗ കരുതിയത്. പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീട് അർജുൻ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു.
എന്നാൽ നാല് വർഷം കഴിഞ്ഞ് മതിയെന്നായിരുന്നു ഇരുവരുമെടുത്ത തീരുമാനം. രണ്ടു പേർക്കും സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം.
ഇതിന് ശേഷം മാത്രം മതി വിവാഹം എന്നായിരുന്നു തീരുമാനം. അങ്ങനെ നാല് വർഷങ്ങൾക്ക് ശേഷം അർജുനും ദുർഗയും ഒന്നായിരിക്കുകയാണ്. ദുർഗ അഭിനയിച്ച കൺഫെഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിന്റെ നിർമ്മാതാവുമാണ് അർജുൻ. കിങ് ഫിഷ്, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുർഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കടുത്ത മോഹൻലാൽ ആരാധികയാണ് ദുർഗ. അർജുന്റെ പിറന്നാൾ ദിനത്തിൽ ഇരുവരും ചേർന്ന് നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന്റെ ആഘോഷങ്ങളിൽ നിന്നുമുള്ള നിമിഷങ്ങളും താരം പങ്കുവച്ചിരുന്നു. നിർമ്മാതാവാണ് അർജുൻ. മോഡലിങ്ങും ചെയ്തു വരുന്നുണ്ട്. നടനാകണമെന്ന ആഗ്രഹവുമായി എത്തിയ അർജുൻ നിർമ്മാതാവായി മാറുകയായിരുന്നു.
അതേസമയം മുൻപ് ദുർഗയുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താൻ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു. വിവാഹ ശേഷവും സിനിമയിൽ തുടരുമെന്നും നടി പറഞ്ഞിരുന്നു. വിവാഹം അതിന് ഒരിക്കലും ഒതു തടസ്സം ആവില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.