മോഹൻലാലും മമ്മൂട്ടിയും എനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ ഒരിക്കലും വരില്ല, ഒന്നു വരണേ, വിഡിയോ അയച്ച തരണേ എന്ന് ഞാൻ പറയുമയമില്ലെന്ന് മുകേഷ്

136

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടൻ മുകേഷ് നിലവിൽ കൊല്ലം എംഎൽഎ കൂടിയാണ്. കഴിഞ്ഞ അഞ്ച് വർഷം സിനിമയും രാഷ്ട്രീയവും വിജയകരമായി മുന്നോട്ട് കൊണ്ടുപോയ മുകേഷ് ഇത്തവണയും കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയാണ്.

അതേ സമയം തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ എം മുകേഷ്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങൾ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുകേഷ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്.

Advertisements

മോഹൻലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാൻ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്. എന്നെ ജയിപ്പിക്കാൻ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാൻ നമ്മളെ കിട്ടില്ല എന്നും മുകേഷ് പറഞ്ഞു.

അതേ സമ.ം വികസനം മുരടിപ്പിക്കുന്നതിന് ജനം വോട്ട് കൊടുക്കില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു. മോഹൻലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല. ഞാൻ ഒരാളെയും വിളിച്ചിട്ടില്ല. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണ്.

എന്നെ ജയിപ്പിക്കാൻ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാൻ നമ്മളെ കിട്ടില്ല. മന്ത്രിസ്ഥാനത്തെ കുറിച്ചൊന്നും താൻചിന്തിക്കുന്നില്ലെന്നും കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരു ഓഫർ വന്നപ്പോൾ സമ്മതിച്ചതാണ്. അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കാൻ പാർട്ടി പറയുമ്പോൾ, അതിൽപരം ഒരു ആത്മവിശ്വാസം വേറെയുണ്ടോയെന്നും മുകേഷ് ചോദിക്കുന്നു.

Advertisement