എന്നെ വിവാഹം കഴിക്കണമെന്നാണ് അയാളുടെ ആഗ്രഹം, കൂടുതൽ അപകടത്തിൽ നിന്ന് രക്ഷിച്ചത് ഹൻസികയുടെ ഇടപെടലാണ്: അഹാന

336

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മലയാളത്തിലെ പ്രശസ്ത നടൻ കൃഷ്ണകുമാറിന്റേത്. അച്ഛന് പിന്നാലെ മകൾ അഹാനയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഒരാൾ കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ചു കയറിരുന്നു.

കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാനയെ കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് രാത്രി പത്ത് മണിയോടെ ഒരു യുവാവ് തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലുള്ള കൃഷ്ണ കുമാറിന്റെ വീട്ടിലെത്തുന്നത്.

Advertisements

ഈ സംഭവത്തിന് പിന്നാലെ തങ്ങളുടെ സുരക്ഷയെ കുറിച്ച് അന്വേഷിച്ച ഏവരോടും നന്ദി പറയുകയാണ് അഹാന ഇപ്പോൾ.

അഹാന പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

കഴിഞ്ഞ ദിവസം രാത്രി എൻഖെ വീട്ടിൽ സംഭവിച്ച കാര്യത്തെ കുറിച്ച് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. ഒരാൾ രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് വീട്ടിലേക്കെത്തി. എന്റെ ആരാധകൻ ആണെന്നും കാണാൻ വന്നതാണെന്നുമാണ് അയാൾ പറഞ്ഞത്.

പക്ഷേ ഞങ്ങൾ ഗേറ്റ് തുറക്കാൻ മടിച്ചിട്ടും അയാൾ ചാടി കടന്നു, അതിനുപിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാം. ഞാൻ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ അദ്ദേഹത്തെ വിധിക്കുകയല്ല എങ്കിൽ പോലും ഇതുപോലെ ചെയ്യുന്നത് അവരുടെ മനസിന്റെ പ്രശ്നമാണ്.

ഗേറ്റിന് മുകളിൽ കൂടി ചാടിയ അദ്ദേഹം വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ വാതിലുകൾ നേരത്തെ ലോക്ക് ചെയ്തിരുന്നു. പിന്നാലെ വരാന്തയിലെത്തിയ അയാൾ ഉച്ചത്തിൽ മൊബൈൽ ഫോണിൽ പാട്ടുകൾ വെച്ചിരുന്നു. പോലീസിനോട് നന്ദി പറയുകയാണ് ഞങ്ങളിപ്പോൾ.

വിളിച്ച് അറിയിച്ച് 15 മിനിറ്റിനകം തന്നെ അവർ സ്ഥലത്തെത്തി. അയാളിപ്പോൾ പോലീസ് സ്റ്റേഷനിലാണുള്ളത്. എന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് അയാൾ പോലീസുകാരോട് പറഞ്ഞത്. ഇതൊന്നും ഒരു തരത്തിലും എന്നെ ആകർഷിക്കുന്നതല്ല.

പേടിപ്പെടുത്തുന്ന തരത്തിൽ കൂടുതലൊന്നും സംഭവിക്കാതിരുന്നതിന് ഞാനിപ്പോൾ ദൈവത്തോട് നന്ദി പറയുകയാണ്. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാമിപ്പോൾ നിയന്ത്രണത്തിലായി. വളരെയധികം പേടി ഉണ്ടാക്കിയ ഒരു സംഭവമായിരുന്നിത്.

ഞങ്ങളുടെ കുടുംബം മുഴുവൻ പേടിച്ചു പോയി. സിനിമയിലൊക്കെ നടക്കുന്നത് പോലെ ജീവിതത്തിൽ സംഭവിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലല്ലോ. ആ സമയത്ത് ഇളയ സഹോദരി ഹൻസികയുടെ ഇടപെലാണ് കൂടുതൽ അപകടത്തിൽ നിന്ന് രക്ഷിച്ചത്

മറ്റുള്ളവരുടെ സ്വകാര്യത എല്ലാവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്പോൾ അത്തരം ഉദ്ദേശങ്ങൾ ഉള്ളവർ അവരുടെ ജീവിതം നശിപ്പിക്കുകയാണ്. അക്രമിക്കാൻ ശ്രമിച്ച ആളുടെ നാടോ വീടോ അയാളുടെ സർ നെയിം എന്താണെന്നൊക്കെയുള്ളത് ഇവിടെ വിഷയമല്ല.

വീട്ടിൽ നടന്ന സംഭവങ്ങളെ ദയവായി എന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇക്കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും അഹാന പറയുന്നു. സംഭവത്തെ കുറിച്ച് കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, രാത്രി ഒൻപതരയോടെ ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു.

ഗേറ്റ് തുറക്കാതിരുന്നപ്പോൾ ഗേറ്റ് ചാടിക്കടന്ന് അയാൾ അകത്ത് കയറുകയും വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അതോടെയാണ് പോലീസിനെ വിവരം അറിയിക്കുന്നത്. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി . ഇദ്ദേഹത്തിൽ നിന്നും വീടിന്റെ വിവരം ശേഖരിച്ച് വീട്ടുകാരുമായി ബന്ധപ്പെട്ടുവെങ്കിലും ഇദ്ദേഹത്തെ വേണ്ട എന്ന നിലപാടിലാണ് വീട്ടുകാരും.

Advertisement