അച്ഛന്റെ മരണത്തെക്കുറിച്ചും വിഷാദത്തിൽ നിന്ന് അമ്മയെ കൈപിടിച്ചുകയറ്റാനുള്ള ശ്രമത്തെക്കുറിച്ചും സങ്കടകുറിപ്പുമായി അമലാ പോൾ

33

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ജീവിതത്തിലും സിനിമയിലും തന്റേടത്തോടെ സ്വന്തം വഴി തെരഞ്ഞെടുത്ത താരമാണ്. വികാരനിർഭരമായ കുറിപ്പാണ് ഇൻസ്റ്റാഗ്രാമിലൂടെ കഴിഞ്ഞദിവസം താരം പങ്കുവച്ചത്.

അച്ഛന്റെ മരണത്തെക്കുറിച്ചും വിഷാദത്തിൽ നിന്ന് അമ്മയെ കൈപിടിച്ചുകയറ്റാനുള്ള ശ്രമത്തെക്കുറിച്ചും നേരിട്ടപരീക്ഷണങ്ങളെക്കുറിച്ചും വിവരിക്കുന്ന താരം പറയുന്നു: സ്നേഹത്തിലൂടെ ഞങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും.

Advertisements

രക്ഷിതാക്കളിലൊരാളെ നഷ്ടപ്പെടുമ്പോൾ വലിയ പതനമാണ് സംഭവിക്കുന്നത്. പപ്പ അർബുദത്തിന് കീഴടങ്ങിയതോടെ പുതിയൊരു ദിശയിലൂടെയായി യാത്ര. ആ അനുഭവം എന്നെ പുതിയ കുറെ കാര്യങ്ങൾ പഠിപ്പിച്ചു’ താരം കുറിക്കുന്നു.

അധികം യാത്രചെയ്യാത്ത വഴിയിലൂടെ ഇനി ധൈര്യത്തോടെ നടക്കണം. സ്വന്തം നെഗറ്റീവുകളെയും പോസിറ്റീവുകളെയും തന്നെ തന്നെയും സ്നേഹിക്കണം. ജീവിക്കാനുള്ള പരിശ്രമത്തിനിടെ സ്വയം സ്നേഹിക്കാൻ മറന്നുപോയ അമ്മയെ അതു പഠിപ്പിക്കണം. വിഷാദത്തിന്റെ വക്കിൽനിന്ന് അമ്മയെ കൈപിടിച്ചു കയറ്റണം- താരം കുറിക്കുന്നു.

എന്നാൽ, പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ താരം കുറിപ്പിൽ സൂചിപ്പിക്കുന്നില്ല. അമല പോളിനെ വിവാഹം കഴിച്ചതായി സൂചിപ്പിച്ച് ഉത്തരേന്ത്യക്കാരനായ ഗായകൻ ഭവ്നിന്ദർ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

അമലപോളിന്റെ കുറിപ്പിന്റെ പൂർണരൂപം:

അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള അനുഭവം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോൾ വേട്ടയാടും. കാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങൾ പഠിപ്പിച്ചു.

‘വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ നമ്മൾ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ തുറങ്കലിലാക്കപ്പെടുന്നു. ജയിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വയം സ്നേഹിക്കാൻ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളിൽ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയിൽ സ്നേഹബന്ധങ്ങൾ, ഒരു ബന്ധത്തിൽ നിന്ന് അടുത്തതിലേക്ക് നമ്മൾ ചെല്ലുന്നു’.

വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ നമ്മൾ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ തുറങ്കലിലാക്കപ്പെടുന്നു. ജയിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വയം സ്നേഹിക്കാൻ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളിൽ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയിൽ സ്നേഹബന്ധങ്ങൾ, ഒരു ബന്ധത്തിൽ നിന്ന് അടുത്തതിലേക്ക് നമ്മൾ ചെല്ലുന്നു.

മുൻപത്തേതിൽ നഷ്ടപ്പെട്ട ആ പകുതി തിരഞ്ഞ് നമ്മൾ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകൾ, വസ്തുക്കൾ, ജോലി, നൈമിഷകമായ സുഖങ്ങൾ, അനുഭവങ്ങൾ എല്ലാം മാറിമറിഞ്ഞ് ഒടുവിൽ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയിൽ എപ്പോഴാണ് നമ്മൾ നമ്മളെ സ്നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്നേഹിക്കുന്നത്.

അതെ ഞാൻ മുന്നോട്ടു നീങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ധൈര്യത്തോടെ അധികമാരും ചലിക്കാത്ത പാതയിലൂടെ തന്നെ.ഒരു ഒളിച്ചോട്ടമില്ലാതെ. നമ്മുടെ അമ്മമാരെ സ്‌നേഹിക്കണം അവരെ മറക്കാൻ പാടില്ല. സ്വന്തം ഭർത്താവ്, മക്കൾ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടിയവരാണ് അവർ. ജീവിതത്തിൽ എവിടെയും അവർക്ക് സ്റ്റോപ് ഇല്ല. അവർക്കു വേണ്ടി മാത്രം എന്തുകാര്യമാണ് ചെയ്തത്.

വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്സ് പക്ഷികളെപ്പോലെ പറന്നുയരാൻ ഒരുങ്ങുകയാണ്. സ്‌നേഹവും ഹീലിങുമാണ് ഇതിനു കാരണമായത്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ സഹോദരനും നന്ദിയുണ്ട്. സങ്കടങ്ങൾ അനുഭവിക്കുന്നവർക്കെല്ലാം സ്നേഹം മാത്രം.’-അമല പോൾ കുറിച്ചു. ജനുവരിയിലാണ് അമലയുടെ പിതാവ് പോൾ വർഗീസ് മരിക്കുന്നത്. ആനീസ് പോൾ ആണ് അമലയുടെ അമ്മ. സഹോദരൻ അഭിജിത്ത് പോൾ നടനാണ്.

Advertisement