വാൽസല്യം സിനിമയിൽ മമ്മൂട്ടി ആഭിനയിച്ചത് ഒരു പെൺകുട്ടിയുടെ കല്യാണം നടത്താൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

3037

അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങളും പിന്നിട്ട് ഇപ്പോഴും ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരമായി വിലസുന്ന അഭിനയ ചക്രവർത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക എന്ന മമ്മുട്ടി. മലയാളത്തിന്റെ ഈ സ്വന്തം മെഗാസ്റ്റാറിന്റെ എക്കാലത്തെയും മികച്ച ക്ലാസ്സ് സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് 1993 ൽ പുറത്തിറങ്ങിയ വാത്സല്യം എന്ന ചിത്രം.

ആ വർഷം മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് വാത്സല്യത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിക്കുകയും ചെയ്തിരുന്നു. ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രം ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മൂവി ബഷീറായിരുന്നു നിർമ്മിച്ചത്.

Advertisements

എന്നാൽ ഹിറ്റായി മാറിയ ആ ചിത്രം നിർമ്മിക്കേണ്ടിയിരുന്നത് സെവൻ ആർട്സിന്റെ ബാനറിൽ മറ്റൊരു പ്രൊഡ്യൂസറായിരുന്നു. ആ കഥ സെവൻ ആർട്സ് മോഹനൻ ഒരിക്കൽ വെളിപ്പെടുത്തി യിരുന്നു. അതിങ്ങനെ:

Also Read
ജോസ്വിൻ സോണി എന്ന ക്രിസ്ത്യൻ പേര് മാറ്റി; ബഷീറിനെ വിവാഹം ചെയ്ത ശേഷം മതവും മാറി; ബഷിയുടെ ആദ്യ ഭാര്യ സുഹാനയുടെ ജീവിതം ഇങ്ങനെ

സിനിമയിൽ വരുന്നതിനു മുമ്പേ എനിക്ക് മമ്മൂട്ടിയെ പരിചയമുണ്ട്. ഞാൻ പരസ്യം ഏജൻസിയിൽ ജോലിചെയ്യുന്ന കാലത്ത് സിനിമയിൽ ചാൻസു ചോദിച്ച് മൂവി ബഷിറിനെ കണാനായി എന്നും മമ്മൂക്ക വരും. നിനക്ക് വേറെ പണിയൊന്നും ഇല്ലേയെന്നു ചോദിച്ച് അദ്ദേഹം മമ്മൂക്കയെ പറഞ്ഞു വിടുമായിരുന്നു.

ബഷീറിക്കയുടെ രണ്ട് ആൺകുട്ടികൾ മ രി ച്ചു പോയതാണ്. പിന്നെയുള്ളത് ഒരു മകൾ മാത്രമാണ്. അവൾക്ക് വിവാഹ പ്രായവുമായി. വിവാഹ ആവശ്യത്തിനായി കുറച്ച് പണം വേണം. അതിനായി മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാമെന്ന് ഞാൻ ബഷീറിക്കയോട് പറഞ്ഞു.

അങ്ങനെ വാത്സല്യത്തിന്റെ പ്രോജക്ടുമായി മമ്മൂട്ടിയുടെ ഡേറ്റിനായി ഞങ്ങൾ മമ്മൂട്ടിയെ കാണാനാ യി വീട്ടിൽ ചെന്നു. മമ്മൂക്ക ഡേറ്റ് കൊടുത്താൽ താൻ ചിത്രം ചെയ്തു കൊടുക്കാമെന്ന ഉറപ്പുമായി മോഹനൻ മമ്മൂട്ടിയുടെ വീട്ടിൽ നിന്നും ഇറങ്ങി. പ്രൊഡ്യൂസർ വിജയകുമാറിനു വേണ്ടി സെവൻ ആർട്സ് ബാനറിൽ വാത്സല്യം ചെയ്യാൻ തീരുമാനിച്ചു.

Also Read
ഒരു തിരിച്ചു വരവ് ഇനി ഇണ്ടാകുമോ, ഭാമ പറഞ്ഞ മറുപടി കേട്ടോ, ആകാഷയോടെ ആരാധകർ

അക്കാലത്ത് മമ്മൂട്ടിയ്ക്ക് തന്നോട് ചെറിയ പിണക്കം ഉണ്ടായിരുന്നുവെന്നും സെവൻ ആർട്സ് മോഹനൻ പറഞ്ഞു. സെവൻ ആർട്സിന്റെ ആദ്യ സിനിമ മമ്മൂട്ടിയെ വെച്ചായിരുന്നു ചെയ്തത്. തുടർന്ന് മോഹൻ ലാലിന്റെ പടം തുടർച്ചയായി ചെയ്യാൻ തുടങ്ങി.

മമ്മൂക്കയുടേയും മോഹൻലാലിന്റെയും പടങ്ങൾ വന്നപ്പോൾ ഞാൻ മമ്മൂക്കയുടെ പടത്തിന് അസിസ്റ്റന്റിനെ വിട്ട് മോഹൻലാലിന്റെ പടത്തിന് പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. വാത്സല്യത്തിന്റെ ആലോചനാ വേളയിലാണ് ആ പരിഭവം മാറിയതെന്നും മോഹനൻ പറഞ്ഞു.

ബഷീറിക്കയും ഞാനും വിജയകുമാറും കൂടി ചെന്നൈയിലെ അഡയാറിൽ മമ്മൂക്കയുടെ വീട്ടിൽ മീറ്റിങ്ങിന് പോകാൻ തീരുമാനിച്ച ദിവസം വിജയകുമാറിന് ത്രോട്ട് ഇൻഫക്ഷൻ ഉണ്ടായിരുന്നു.
ഞാൻ വിജയകുമാറിനെ വിളിച്ചപ്പോൾ എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, നല്ല ക്ഷീണവുമുണ്ടെന്ന് പറഞ്ഞു.

തുടർന്ന് ഞാൻ മമ്മൂക്കയെ വിളിച്ച് വിജയകുമാർ ആന്റിബയോട്ടിക് കഴിച്ച് കിടക്കുകയാണ് നാളെ വന്ന് കാണാമെന്നു പറഞ്ഞു. രാവിലെ കാണാൻ വരികയാണെന്നു പറഞ്ഞപ്പോൾ ഇന്നലെ രാത്രി 11 മണിക്ക് ജൂബിലി ജോയ് വിളിച്ചു ഈ പടം ജൂബിലി ജോയിക്ക് ചെയ്യണമെന്നാണ് പറയുന്നത് എന്ന് പറഞ്ഞു.

നമ്മുടെ വ്യവസ്ഥ ആ പടത്തിന്റെ മാർജിനിൽ 10 ലക്ഷം ബഷീറിക്കയ്ക്ക് കൊടുക്കണം എന്നല്ലേ, ആ വ്യവസ്ഥ ജോയിയെക്കൊണ്ട് സമ്മതിപ്പിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. എന്നിട്ട് വിജയകുമാറിന് അടുത്ത പടം കൊടുക്കാമെന്നും പറഞ്ഞു. ഒരു ആന്റിബയോട്ടിക് ഗുളിക കഴിച്ചതിന്റെ പേരിലാണ് അന്ന് വാത്സല്യം വഴിമാറിപ്പോയത്.

പടം സൂപ്പർ ഹിറ്റാകുകയും ചെയ്തു. ബഷീറിക്കയുടെ മോളുടെ വിവാഹവും ഉഗ്രനായി കഴിഞ്ഞു.
വാത്സല്യത്തിനു പകരം മമ്മൂക്ക നൽകിയ ഡേറ്റിൽ ആയിരുന്നു പിന്നീട് ഉദ്യാനപാലകൻ എന്ന സിനിമ നിർമ്മിച്ചതെന്നും മോഹനൻ വ്യക്തമാക്കുന്നു.

Also Read
മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ജയറാമിനും ദിലീപിനും എല്ലാം ഒപ്പം അഭിനയിച്ചിട്ടും മോഹൻലാലിന്റെ നായിക ആകാൻ ആനിക്ക് സാധിച്ചില്ല, കാരണം ഇതാണ്

Advertisement