എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയിലേക്ക് എത്തിയ ഒട്ടുമിക്ക നായികമാർ എല്ലാം തന്നെ മലാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഒരു സിനിമ എങ്കിലും ചെയ്തിരുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ ഒരു സിനിമ പോലും ചെയ്യാൻ സാധിക്കാതെ മറ്റെല്ലാ സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ച നടി ആയിരുന്നു ആനി.
മെഗാസ്റ്റാർ മമ്മൂട്ടിയുമായി മഴയെത്തും മുൻപേയും, സൂപ്പർ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഒപ്പം രുദ്രാക്ഷവും, കുടുംബ നായകൻ ജയറാമിന്റെ കൂടെ പുതുക്കോട്ടയിലെ പുതുമണവാളനും, ജനപ്രിയ നായകൻ ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളും എല്ലാം നടി ആനിയുടെ കരിയറിലെ ശ്രദ്ധേയം ആയ സിനിമകൾ ആണ്.
പക്ഷെ മോഹൻലാലുമായി ഒരു സിനിമ ചെയ്യാൻ ആനിക്ക് കഴിയാതെ പോയത് അന്നത്തെ കാലത്തെ പ്രേക്ഷകരെ തീർത്തും നിരാശാർ ആക്കിയിരുന്നു. മോഹൻലാലിന്റെ നായികയായി ആനി അഭിനയി ക്കുന്ന ഒരു സിനിമ പ്ലാൻ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുക ആയിരുന്നു.
അതേ സമയം മോഹൻലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്നതായ ഒരു നായിക മുഖമാണ് ആനിയുടെതെന്ന് ആയിരുന്നു സിനിമാ പ്രേക്ഷകർ അഭിപ്രായ പെടുന്നത്. സോഷ്യൽ മീഡിയയിലെ ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിലാണ് നിർഭാഗ്യവശാൽ ഒന്നിക്കാതെ പോയ ഈ കോമ്പിനേഷനെക്കുറിച്ച് ആരാധകർ ചർച്ച നടത്തിയത്.
അഭിനയ ചാതുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആനിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഇപ്പോൾ അഭിനയ രംഗത്ത് നിന്നും പൂർണമായി വിട്ടുനിൽക്കുന്ന ആനി അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.