ആ രീതിയിൽ എന്നെ ആരും ഇനി കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു, തന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് വാണി വിശ്വനാഥ്

196

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി വാണി വിശ്വനാഥും ഭർത്താവ് ബാബുരാജും. ഒരു കാലത്തെ സിനിമയിലെ സൂപ്പർനായികയെ അക്കാലത്ത് വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ബാബുരാജ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

തെന്നിന്ത്യൻ സിനിമയിൽ ഫൈറ്റും ഡാൻസും അഭിനയവും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു വാണി വിശ്വനാഥ്. സ്ത്രീകളിൽ പൊലീസ് വേഷം ഏറ്റവുമിണങ്ങിയിരുന്നതും വാണിക്ക് തന്നെയായിരുന്നു.

Advertisements

ശക്തമായ ഒട്ടനവധി സ്ത്രീകഥാപാത്രങ്ങൾ വാണി തൊണ്ണൂറുകളിൽ ജീവൻ നൽകിയിരുന്നു. പുതിയ പ്രഖ്യാപനം വന്നതോടെ വാണിയുടെ ആരാധകരും ആവേശത്തിലാണ്. പ്രിയ നടിയെ വീണ്ടും സ്‌ക്രീനിൽ കാണാം എന്നത് തന്നെയാണ് സന്തോഷത്തിന് ആഴം കൂട്ടുന്നത്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ 1987ൽ ആണ് വാണി വിശ്വനാഥ് സിനിമയിലെത്തിത്.

Also Read
ലാൽ സാറിന്റേ മരക്കാക്കാറിനേക്കാൾ എനി ഇഷ്ടപ്പെട്ടത് അച്ഛന്റെ കുഞ്ഞാലിയെ, പഴശ്ശിരാജ മമ്മൂട്ടിയുടേതും: വെളിപ്പെടുത്തലുമായി സായ് കുമാർ

പിന്നീട് മന്നാർ മത്തായി സ്പീക്കിങ്, ദി കിങ്, കിലുകിൽ പമ്പരം, ഉസ്താദ്, ഇൻഡിപെൻഡൻസ്, ജെയിംസ് ബോണ്ട്, ബ്ലാക്ക് ഡാലിയ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു വാണി വിശ്വനാഥ്. അവസാനമായി അഭിനയിച്ചത് മന്നാർ മത്തായി സ്പീക്കിങ് 2 എന്ന സിനിമയിലാണ്.

ജീവിതത്തിൽ ഒന്നിച്ചത് സിനിമയിലെ വില്ലനും നായികയുമാണെങ്കിലും സിനിമകളെ വെല്ലുന്ന പ്രണയം ഇന്നും ഇരുവരും മനസിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് തന്നെയാണ് നടൻ ബാബുരാജിന്റേയും ഭാര്യയും നടിയുമായ വാണി വിശ്വനാഥിന്റേയും വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം.

അതേ സമയം ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും അഭിനേത്രിയുടെ കുപ്പായം അണിഞ്ഞ് തിരികെ എത്താനുള്ള തയ്യാറെടുപ്പിലാണ് നടി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവെന്നതാണ് മറ്റൊരു പ്രത്യേകത.

മലയത്തിന് മറ്റു ഭാഷകളിലും തിളങ്ങിയ വാണി തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളിൽ ഭാഗം ആയിരുന്നു. നായകന്മാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി പ്രേക്ഷകർക്ക് കാണിച്ചുതന്നു. താരത്തിന്റെ ആദ്യ ചിത്രം മംഗല്യച്ചാർത്ത് ആയിരുന്നു. വിവാഹത്തോടെയാണ് വാണി സിനിമ രംഗം ഉപേക്ഷിക്കുന്നത്.

ശേഷം നല്ലൊരു കുടുംബിനിയായി ഒതുങ്ങുകയായിരുന്നു. ശേഷം വാണിയുടെ തിരിച്ചുവരവ് സീരിയൽ രംഗത്ത് കൂടിയായിരുന്നു, ആ തീരുമാനം താൻ മനപ്പൂർവം എടുത്തതാണ് എന്നാണ് വാണി പറയുന്നത്. കാരണം, തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായികയായിട്ടാണ് കാണുന്നത്.

അതുകൊണ്ടു തന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത്, അതാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി. പക്ഷെ എന്റെ കണക്ക് കൂട്ടലും തെറ്റി, സീരിയൽ ശ്രദ്ധ നേടിയതോടെ ഞങ്ങളുടെ വാണി ചേച്ചി കരയാൻ പാടില്ല, സിനിമയിലേത് പോലെ എന്തിനും ശ്കതമായി പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും.

Also Read
കല്യാണം കഴിക്കണം കുട്ടികൾ വേണം എന്നതാണ് ജീവിത ലക്ഷ്യം: തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

താൻ ഒരുപാട് ശ്രമിച്ചിട്ടും ആ ഒരു ഇമേജ് മാറ്റിയെടുക്കാൻ കഴിയുന്നില്ല എന്നും വാണി പറയുന്നു. സത്യത്തിൽ അന്നും ഇങ്ങനെ ഒരു ഇമേജ് എനിക്ക് നിലനിന്നത്‌കൊണ്ട് തന്നെ എനിക്ക് പാവം, ഒതുങ്ങി നിൽക്കുന്ന വേഷങ്ങൾ ലഭിച്ചിരുന്നുല്ല. അന്നൊക്കെ പലരും അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു.

പക്ഷെ എന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ ആ സമയത്ത് ആക്ഷൻ വേഷങ്ങളാണ് ഞാൻ കൂടുതൽ ആസ്വദിച്ചത്. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷമെന്നും വാണി പറയുന്നു.

Advertisement