ലാൽ സാറിന്റേ മരക്കാക്കാറിനേക്കാൾ എനി ഇഷ്ടപ്പെട്ടത് അച്ഛന്റെ കുഞ്ഞാലിയെ, പഴശ്ശിരാജ മമ്മൂട്ടിയുടേതും: വെളിപ്പെടുത്തലുമായി സായ് കുമാർ

236

മലയാളികൾക്ക് ഏറെ സുപരിചിനായ നടനാണ് സായ് കുമാർ. നായകനായിട്ടാണ് സായ് കുമാർ മലയാള സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും പ്രതിനായക കഥാപാത്രങ്ങളിൽ കൂടിയാണ് സായ് കുമാർ പ്രേക്ഷകർക്ക് ഇടയിൽ സ്വീകാര്യനാകുന്നത്.

പ്രതിനായക വേഷങ്ങളിൽ നിന്ന് മാറി യുവ തലമുറയിലെ നായകൻമാരുടെ അച്ഛൻ വേഷങ്ങളിലൂടെ സായ് കുമാർ മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. അന്നും ഇന്നും പക്ഷെ ഉശിരൻ സംഭാഷണങ്ങളുമായി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സായ് കുമാറിനെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം.

Advertisements

റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സായ് കുമാർ എത്തിയത്. അന്ന് തിളങ്ങി നിന്നിരുന്ന നടന്മാരായ മുകേഷിനും ഇന്നസെന്റിനും ഒപ്പം ഒട്ടും അതിഭാവുകത്വമില്ലാതെ മനോഹരമായി ബാലകൃഷ്ണനെ സായ് കുമാർ അവതരിപ്പിച്ചു. കടുവയാണ് ഇനി റിലീസിനെത്താനുള്ള സായ് കുമാർ സിനിമ.

Also Read
ഇങ്ങനെ നടന്നാൽ മതിയോ, നിങ്ങൾക്ക് കുഞ്ഞുങ്ങളൊന്നും വേണ്ടേ, വിശേഷം ആയില്ലേ എന്ന് ചോദ്യം: സ്നേഹ ശ്രീകുമാർ കൊടുത്ത മറുപടി കേട്ടോ

ഒരു കാലത്ത് മലയാള സിനിമയുടെ അഭനിയ ഇതിഹാമായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായർരുടെ മകനാണ് സായ്കുമാർ. ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള ഓർമകളും സിനിമാ അനുഭവങ്ങളും പങ്കുവെക്കുന്ന സായ് കുമാറിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചത്.

മലയാളത്തിന്റെ മോഹൻലാലിന്റെ മരക്കാറിനെക്കാൾ തനിക്കിഷ്ടം അച്ഛനായ കൊട്ടാക്കര ശ്രീധരൻ നായർ അവതരിപ്പിച്ച കുഞ്ഞാലിയെ ആണെന്നാണ് സായ് കുമാർ പറയുന്നത്. അതേസമയം അച്ഛന്റെ പഴശ്ശിരാജയെ കൾ ഇഷ്ടം മമ്മൂട്ടിയുടെ പഴശ്ശിരാജയാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ അച്ഛൻ അഭിനയിച്ച കുഞ്ഞാലിമരക്കാറല്ല, അപ്പുറത്ത് ലാൽ സാറ് അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലി. ആ കുഞ്ഞാലിയും ഈ കുഞ്ഞാലിയും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്റെ അച്ഛൻ അഭിനയിച്ച കുഞ്ഞാലിമരക്കാറിന്റെ യൊതൊരു ടച്ചുമില്ലാത്ത ഒരു സംഭവമാണ് ഇത്.

നമ്മുടെ മനസിനകത്ത് കോഴിക്കോട്ടുകാരനായ കുഞ്ഞാലി മരയ്ക്കാറെന്ന് പറയുമ്പോൾ അന്നത്തെ മുസ്ലിം തറവാട്ടിലുള്ള ചങ്കുറപ്പുള്ള, കൊതുമ്പു വള്ളത്തിൽ പോയിട്ട് പോടാ മറ്റേ മോനേന്നു പറയുന്ന രീതിയിൽ നിന്ന് വാരിക്കുന്തം വെച്ചിട്ട് ഫൈറ്റ് ചെയ്യുന്ന ആളാണ്.

ഇടത്തോട്ട് മുണ്ടും ഉടുത്തിട്ട് ബെൽറ്റും കെട്ടീട്ട് താടീം, മൊട്ടേം, ആ ലൈനിൽ നിന്നിട്ട് ഒരു പോക്ക് പോകുന്നേന്റെ സുഖം ഈ കുഞ്ഞാലിയിൽ എനിക്ക് തോന്നിയില്ല. ചിലപ്പോൾ ഞാൻ ആദ്യം കണ്ടത് മനസിൽ നിൽക്കുന്നത് കൊണ്ടാവും. അച്ഛന്റെ സിനിമ ഉണ്ടാവാതെ ഈ സിനിമ കണ്ടാൽ ഇതാണ് കുഞ്ഞാലി എന്നൊരു ഇമേജുണ്ടാവുമായിരിക്കും.

Also Read
ഗംഭീര ഓപ്പണിംഗ്, ബോക്‌സോഫീസ് തൂക്കിയടിച്ച് ഭീഷ്മ പർവം, ആദ്യ ദിവസം നേടിയതിന്റെ കണക്കുകൾ പുറത്ത്

കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി എനിക്ക് അറിവില്ല. നമ്മുടെ നാടല്ലേ. അച്ഛൻ ഉടുത്തിരുന്നത് ഗ്രീനിഷ് കളറിൽ ബ്ലാക്ക് ലൈനിലുള്ള ഒരു മുണ്ടാണ്. പിന്നെ ഒരു കത്തി, ഒരു വാളും കയ്യിലൊരു കെട്ടും അണന്നും സായ് കുമാർ പറയുന്നു.

മമ്മൂട്ടിയുടെ പഴശ്ശിരാജയിൽ വേറെ ഒരുപാട് കഥകൾ വരുന്നുണ്ട്. അച്ഛന്റെ സിനിമയെക്കാൾ വേഷ വിധാനങ്ങളെക്കാൾ നന്നായിരുന്നത് ഹരിഹരൻ സാറിന്റെ പഴശ്ശിരാജയിലേതാണ്. അച്ഛന്റേത് കിന്നരിയും തൊപ്പിയുമൊക്കെയായിരുന്നു. ഇത് നാച്ചുറലായിരുന്നു.

മമ്മൂട്ടിയുടെ പഴശ്ശിരാജ കാണുമ്പോൾ നമ്മുടേതായ ഒരു സ്പിരിറ്റ് തോന്നും. പഴയ കുഞ്ഞാലിയും ഇപ്പോഴത്തെ പഴശ്ശിരാജയുമാണ് എനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1967 ലായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായരുടെ കുഞ്ഞാലി മരക്കാർ പുറത്ത് വന്നത്. 1964ലാണ് അദ്ദേഹത്തിന്റെ പഴശിരാജ പുറത്തുവന്നത്.

ഹൃദയം ഞാൻ കണ്ട സിനിമയാണ്. സിനിമ കണ്ടപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ഹൃദയത്തിലുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് വിനീതിനേയും പ്രണവിനേയും ഒന്ന് കെട്ടിപിടിക്കാൻ തോന്നി.

Also Read
ഗംഭീര ഓപ്പണിംഗ്, ബോക്‌സോഫീസ് തൂക്കിയടിച്ച് ഭീഷ്മ പർവം, ആദ്യ ദിവസം നേടിയതിന്റെ കണക്കുകൾ പുറത്ത്

ജീത്തു ജോസഫ് ചിത്രം ആദിയിൽ കണ്ട പ്രണവായിരുന്നില്ല ഹൃദയത്തിൽ. വല്ലാതെ മാറിപ്പോയിരിക്കുന്നു. അവന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാൽ സാറിനെ പറിച്ച് വെച്ച് പോലെയാണ്’ സായ് കുമാർ പറയുന്നു.

Advertisement