മലയാളത്തിന്റെ ശ്രദ്ധേയനായ യുവതാരം ആസിഫലി നായകനായി സൂപ്പർഹിറ്റ് ചിത്രം അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂട അരങ്ങേറി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സൂപ്പർവിജയത്തോടെ രജിഷ പിന്നീട് ജൂൺ, സ്റ്റാന്റ് അപ്പ്, ഫൈനൽസ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം.
മലയാളത്തിൽ മലയൻകുഞ്ഞ് ആണ് രജിഷയുടെ പുതിയ സിനിമ. മലയാളം സിനിമ സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവും ഓൺ ഡ്യൂട്ടി, തമിഴ് ചിത്രം സർദാർ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകൾ. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ള’ത്തിൽ കൂടിത്തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ രജിഷ വിജയന് സാധിച്ചിരുന്നു.
ഈ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും രജിഷയ്ക്ക് ലഭിക്കുക ഉണ്ടായി. ടെലിവിഷൻ അവതാരകയായ രജിഷ തന്റെ സിനിമ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിച്ചു. ഫ്രീഡം ഫൈറ്റ് എന്ന വെബ് സീരിസിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോളിതാ താരത്തിന്റെ പുത്തൻ അഭിമുഖമാണ് വൈറലാവുന്നത്.
സ്ത്രീകളെ പൊതുസ്ഥലത്ത് നിന്നും സോഷ്യൽ മീഡിയയിലൂടെയും അ പ മാനിക്കുക, ആ സി ഡ് ഒഴിക്കുക, കൊ ല്ലു ക നമ്മുടെ നാട്ടിൽ തന്നെ എത്ര സംഭവങ്ങളാണ് അങ്ങനെ നടക്കുന്നത്. ഒരാളെ അകമഴിഞ്ഞ് സ്നേഹിക്കുമ്പോൾ അവർ നമ്മുടെ സ്വാതന്ത്ര്യത്തെ തടഞ്ഞാലും ആദ്യമൊക്കെ കണ്ടില്ലെന്ന് നടിക്കും.
അതിന്റെ കാഠിന്യം കൂടിക്കൂടി പൊ ട്ടി ത്തെ റിക്കും മുൻപ് രക്ഷപ്പെട്ടില്ലെങ്കിൽ ആണ് പ്രശ്നം. ബ്രേക്ക് അപ്പ് ആകുന്നതും ഡിവോഴ്സ് വാങ്ങുന്നതും ഒക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ. ബന്ധം വേണ്ട എന്ന് ഒരാൾ പറയുമ്പോൾ എതിർവശത്ത് നിൽക്കുന്ന ആൾക്ക് പോലും അതിന്റെ കാരണവും അർത്ഥവും പൂർണമായി മനസ്സിലാകണമെന്നില്ല.
പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുതെന്നും താരം പറയുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ സിനിമയിലെത്തുന്നത്. സാധാരണക്കാരിയായിരുന്ന തന്നെ ഒരു നടിയാക്കിയത് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ അണിയറ പ്രവർത്തകർ ആണെന്നാണ് രജിഷ പറയുന്നത്. ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിരുന്നു.
എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുൾ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്. അതേമസയം സാധാരണ പറയും പോലെ നീ ജീവിച്ചാൽ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലെന്നും ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിർദേശങ്ങൾ അവരെനിക്ക് തന്നിരുന്നു.
എനിക്ക് കൃത്യമായ വർക്ക്ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോർമൽ പേഴ്സൺ എന്ന നിലയിൽ നിന്നും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണെന്ന് രജിഷ അടിവരയിട്ട് പറയുന്നു. ആ സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂ, അവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാൻ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടർ ആവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കിയതും അതേ സപ്പോർട്ട് കൊണ്ടാണെന്നും രജിഷ പറയുന്നു.