മലയാളികൾക്കും ഏറെ സുപരുചതയായ നടുയാണ് തപ്സി പന്നു. ബോളുവുഡിലും തമിഴിലും തെലുങ്കിലും എല്ലാം മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള തപ്സിക്ക് ആരാധകരും ഏറെയാണ്. ശക്തമായ നിലപാടുകൾ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് തന്റേതായ വ്യക്തിത്വം നേടിയെടുത്ത നടി കൂടിയാണ് തപ്സി പന്നു.
അതേ സമയം സിനിമയിൽ വന്നതിന് ശേഷം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള നടി അതിനെതിരെ ശക്തമായ പ്രതികരിച്ച് കൊണ്ട് രംഗത്ത് വരാറുണ്ടായിരുന്നു. എന്നാൽ തന്റെ പ്രണയകഥകളെ കുറിച്ചും മുൻപുണ്ടായിരുന്ന ബോയ് ഫ്രണ്ട്സിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ യിൽ വൈറലായി മാറുന്നത്.
ഒന്നിനും കൊള്ളാത്ത ആളുകൾ ആയിരുന്നു തന്റെ മുൻകാമുകന്മാർ എല്ലാം എന്നാണ് തപ്സി പറഞ്ഞത്. മറ്റൊരാളെ കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. അത്തരത്തിൽ കാമുകന്മാർ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്നും ഒരു ചോദ്യത്തിന് മറുപടി പറയവേ തപ്സി വ്യക്തമാക്കിയിരുന്നു.
അതേ സമയം ഈ കാമുകന്മാരെ കുറിച്ച് കൂടുതൽ ആയിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും മുൻ കാമുകന്മാർ എല്ലാവരും ഒന്നിനും കൊള്ളാത്തവർ ആണെന്നും ചൂതാട്ടത്തിൽ ലൂടെ മാത്രം പണം സമ്പാാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് എന്നും നടി സൂചിപ്പിച്ചു. നടിയുടെ ആരോപണത്തിന് സമ്മിശ്രമായിട്ടുള്ള പ്രതികരണമാണ് ലഭിച്ചത്.
Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ
ചിലർ തപ്സി പറഞ്ഞത് കറക്ടാണെന്ന് വാദിക്കുമ്പോൾ അതിൽ ലോജിക്ക് കുറവുണ്ടെന്നാണ് മറ്റ് നിഗമനം. ആൺ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ തപ്സിക്ക് വീഴ്ച വന്നതാവും ഇങ്ങനൊരു നിഗമനത്തിൽ എത്താൻ കാരണമെന്നാണ് ആരാധകർ പറയുന്നത്.
വാസ്തവത്തിൽ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഒരു നായികയുടെ കാമുകൻ ആകാനുള്ള സമയം കിട്ടി എന്ന് വരില്ല. ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കിൽ നല്ല കാശും കൈയ്യിൽ വേണം. അപ്പോൾ സ്വാഭാവികമായും പലരും ചൂതാട്ടത്തിലൂടെ കാശ് സമ്പാദിക്കാം എന്ന നിലപാട് എടുക്കുന്നതായിരിക്കും എന്നൊക്കെയാണ് ചിലർ തപ്സിയെ ഓർമ്മപ്പെടുത്തുന്നത്.
നിലവിൽ മാതിയസ് ബോ എന്ന ബാഡ്മിന്റൻ താരവുമായി തപ്സി പന്നു പ്രണയത്തിലാണ്. ഏറെ കാലമായി പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹം കഴിച്ചേക്കും എന്നാണ് അഭ്യൂഹം. കഴിഞ്ഞ വർഷമാണ് തന്റെ പ്രണയം സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി കൊണ്ട് നടി രംഗത്ത് വരുന്നത്.
എന്റെ ജീവിതത്തിൽ ഒരാളുണ്ട്. അക്കാര്യം വീട്ടുകാർക്കും അറിയാം. ഒന്നും രഹസ്യമാക്കി വെക്കാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വെളിപ്പെടുത്തുന്നത്. എന്റെ ജീവിതത്തിൽ ആരെങ്കിലും ഉണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്.
എന്നാലത് വാർത്തകളിലെ തലക്കെട്ടുകൾക്ക് വേണ്ടി അല്ലെന്നും നടി സൂചിപ്പിച്ചിരുന്നു. കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇനി വിവാഹം ഉണ്ടെങ്കിൽ തന്നെ വളരെ ലളിതമായി നടത്തണം എന്നാണ് തപ്സിയുടെ ആഗ്രഹം.