അപ്പുവിന്റെ കൂടെ റൊമാൻസ് ചെയ്യാൻ എളുപ്പമാണ്, പക്ഷേ കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ അവന് അറിയില്ല; തുറന്നു പറഞ്ഞ് കല്യാണി

134

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക നടി ലിസ്സിയുടെയും മകളായ കല്യാണി പ്രിയദർശൻ മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന യുവ നടിയാണ്. തെലുങ്ക് സിനിമയലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം ഇപ്പോൾ മലയാളത്തിലാണ് ഏറെയും സിനിമകൾ ചെയ്യുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം രണ്ട് സിനിമകളാണ് കല്യാണിയുടേതായി തിയേറ്ററുകളിലേക്ക് എത്തിയത്. അതിൽ ഒന്ന് ഹൃദയവും മറ്റൊന്ന് ബ്രോ ഡാഡിയുമായിരുന്നു. കല്യാണി പ്രിയദർശന്റെ ആദ്യ സിനിമ ഹലോ ആയിരുന്നു. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിൽ നായകനായത്. പ്രണയം പ്രമേയമായ സിനിമ കണ്ടിട്ടാണ് ഹൃദയത്തിലേക്ക് കല്യാണിയെ വിനീത് തെരഞ്ഞെടുത്തത്.

Advertisements

വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് കല്യാണിയുടേതായി മലയാളത്തിൽ ആദ്യം റിലീസിന് എത്തിയതെങ്കിലും മലയാളത്തിൽ സിനിമ ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് വിനീത് ശ്രീനിവാസനാണ് ആദ്യം കല്യാണിയെ സമീപിച്ചത്. പിന്നീടാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ കല്യാണി ചെയ്യുന്നത്.

Also Read
സൗന്ദര്യ പിണക്കം എപ്പോഴും പൃഥ്വിയുമായി ഉണ്ടാകാറുണ്ട്, തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് നമ്മുടെ പടത്തിന് വേണ്ടത്, അത് ഉണ്ടാക്കാൻ ദീപക് ദേവിനല്ലാതെ മറ്റാർക്കും പറ്റില്ലെന്നാണ് പറഞ്ഞത് : പൃഥ്വിരാജിനെ കുറിച്ച് ദിപക് ദേവ്

ഹൃദയത്തിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ കല്യാണിയുടെ നായകനായത്. അമേരിക്കയിൽ ആയതിനാൽ ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ കല്യാണി എത്തിയിരുന്നില്ല.

ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയായ അവതാരക രേഖയ്ക്ക് നൽകിയ കല്യാണിയുടെ അഭിമുഖമാണ് വൈറലാകുന്നത്. ഹൃദയം, ബ്രോ ഡാഡി ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെക്കുകയാണ് അവതാരിക രേഖയ്ക്ക് നൽകിയ അഭിമുഖത്തിൽ കല്യാണി. പ്രണവിനൊപ്പമുളള അഭിനയ അനുഭവങ്ങളും ബ്രോഡാഡിയിൽ മോഹൻലാലിന് ഒപ്പമുളള കോമ്പിനേഷൻ സീനുകളെ കുറിച്ചെല്ലാം കല്യാണി വാചാലയായി.

കൂടാതെ ഹൃദയം നല്ല അനുഭവമായിരുന്നു. പ്രണവിനെ ചെറുപ്പം മുതൽ അറിയാമെന്നതിനാൽ തന്നെ അവനൊപ്പം അഭിനയിക്കാനും കാര്യങ്ങൾ ചർച്ച ചെയ്ത ചെയ്യാനും വളരെ എളുപ്പമായിരുന്നു. ഹൃദയത്തിൽ ഞങ്ങൾക്ക് ഒരു മകൻ ഉണ്ട്. എനിക്കും പ്രണവിനും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ല. അതിനാൽ കുഞ്ഞിനെ കുറച്ച് നാൾ കൈയ്യിൽ കൊണ്ടുവന്ന് കൊഞ്ചിച്ച് ഒരു ബോണ്ട് ഉണ്ടാക്കേണ്ടി വന്നിരുന്നു.

ഇടയ്ക്ക് കാരവാനിലേക്ക് കുഞ്ഞിനെ കൊണ്ടുവരും. എന്നാൽ നമ്മളൊന്നും കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെയല്ല പ്രണവ് കൊഞ്ചിക്കുക. കുഞ്ഞിനെ ആദ്യമായി കാരവാനിലേക്ക് കൊണ്ടുവന്ന നിമിഷം കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോർമൽ ആയിട്ടാണ് അപ്പു പെരുമാറിയത്.

Also Read
ആകെ ഒരു സീരിയലാണ് ഒന്നിച്ച് ചെയ്തത്, പ്രണയിക്കാനുള്ള സമയമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു അന്തരീക്ഷമുണ്ടായിരുന്നു : പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാഹുൽ മോഹനും കീർത്തി ഗോപിനാഥും

കാണുമ്പോൾ അവൻ എന്തെങ്കിലും ബിസിനസ് മീറ്റിങ്ങിൽ പങ്കെടുക്കുകയാണോ എന്ന് തോന്നും. ഞാൻ ഇതുവരെ റൊമാൻസ് ചെയ്തതിൽ ഏറ്റവും ഏളുപ്പം ചെയ്തത് പ്രണവിനൊപ്പമാണ്. മുൻ പരിചയം ഉള്ളതിനാൽ ആ കെമിസ്ട്രി നന്നായി വർക്കായി എന്ന് എനിക്ക് തോന്നിയിരുന്നു. വിനീതേട്ടന്റെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാമായിരുന്നു.

ബ്രോ ഡാഡിയിൽ അഭിനയിക്കാൻ പോയപ്പോൾ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. കാരണം അവരെല്ലാം സീനിയർ താരങ്ങളാണ്. ലാലങ്കിളിനൊപ്പം അഭിനയിച്ചതും നല്ലൊരു അനുഭവമായിരുന്നു എന്നും കല്യാണി പ്രിയദർശൻ പറയുന്നു.

Advertisement