പലപ്പോഴും ഇപ്പോൾ പ്രേക്ഷകപ്രീതിയും ആരാധകരും ഉളളത് സിനിമകളെക്കാൾ സീരിയലുകൾക്കാണ്. സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ ആവേശമാണ് ഉളളത്. മികച്ച സീരിയലുകൾ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്.
ടിആർടി റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന അഞ്ചു സീരിയലുകളും ഏഷ്യാനെറ്റിലെ ആണ്. പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് വീട്ടമ്മയുടെ കഥ പറയുന്ന കുടുംബവിളക്ക്. സീരിയലിൽ സിദ്ധാർഥ് ആയി എത്തുന്നത് കെകെ മേനോൻ ആണ്.
സിനിമ നടി കൂടി ആയ മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്. രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്.
മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്. ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു.
എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു. പത്തനാപുരം സ്വദേശിയായ അമൃത ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ഓഡിഷന്റെ പരസ്യം കാണുന്നത്.
അങ്ങനെ അതിനയച്ച് സെലക്ടാവുകയായിരുന്നു. സീരിയലിലെ വിശേഷങ്ങൾ ഏറെയും പങ്കുവച്ച് എത്തുന്നത് അമൃതയാണ്. ഇപ്പോൾ വാനമ്പാടിയിലെ അനുമോൾ ആയി എത്തിയ ഗൗരിയും സീരിയലിലേക്ക് എത്തിയിരിക്കുകയാണ്. അനുമോൾക്ക് ഒപ്പമുളള വീഡിയോ പങ്കുവച്ചാണ് അമൃത എത്തുന്നത്.