മലയാളത്തിന്റെ സൂപ്പർ സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് നടി ഹണി റോസ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്.
ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങളുടെ നായികയായി വരെ നടി അഭിനയിച്ചു.
ഇപ്പോൾ ഇതാ ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുയാണ് ഹണിറോസ്. വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് താരം ഇപ്പോൾ. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ പലതും അങ്ങനെയാണ്. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാൻ ചിലർക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്ക് ഇഷ്ടമെന്നും ഹണി റോസ് പറഞ്ഞു.
ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാർത്ത കൊടുക്കുന്ന മറ്റ് പോർട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഒരു പോർട്ടലിൽ വരുന്ന വാർത്ത വേറെ പോർട്ടലിൽ അവരുടെ ഭാവന കൂടി ചേർന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളും പ്രചരിക്കുമെന്നും ഹണി റോസ് പറഞ്ഞു. അതേ സമയം തമിഴ് സംവിധായകൻ സുന്ദർ സി യുടെ ജയ് നായകനാകുന്ന തമിഴ് സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
മലയാളത്തിലെ അഭിനേതാക്കളുടെം സംഘടനയായ അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ താരം പറഞ്ഞു.