ഞാൻ ജനിച്ച് പത്ത് മാസമായപ്പോഴെ എനിക്ക് ഉമ്മയെ നഷ്ടപ്പെട്ടു, പിന്നീട് വളർത്തിയത് ഉമ്മയുടെ ചേച്ചിമാർ: സങ്കട കഥപറഞ്ഞ് അഞ്ജലി അമീർ

212

സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ നടിയാണ് അഞ്ജലി അമീർ. മലയാളികൾക്ക് ഏറെ സുപരിചിതയായ അഞ്ജലി അമീർ മോഡലിങ്ങിലും സജീവമാണ്. റാം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായെത്തിയ പേരൻപിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഞ്ജലി ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ്. അഞ്ജലി അമീറിന്റെ വാക്കുൾ ഇങ്ങനെ:

Advertisements

ഞാൻ ജനിച്ച് 10 മാസം തികയുന്നതിന്ന് മുൻപേ തന്നെ ഉമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ഉമ്മയുടെ ചേച്ചിമാരൊക്കെയാണ് തന്നെ വളർത്തിയതും പഠിപ്പിച്ചതും. അഞ്ചാം ക്ലാസ് വരെയും വിചാരിച്ചതു അത് തന്റെ ഉമ്മയെന്നാണ്. പിന്നീട് ചോദിച്ചപ്പോഴാണ് അത് ഉമ്മ അല്ലാ ഉമ്മാടെ ചേച്ചി ആണെന്ന് അറിയുന്നത്.

അന്ന് തൊട്ട് ഒരു ഒറ്റപ്പെടൽ ഉള്ളിൽ തോന്നീട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഉമ്മാടെ ചേച്ചിമാർ ഒരു കുറവ് വരുത്താതെ നോക്കീട്ടുണ്ട്. എല്ലാത്തിനും മുഴുവൻ പിന്തുണയും അവർ തന്നെയാണ് തന്നത്. കുഞ്ഞിലെ മുതലേ നാണക്കാരിയായിരുന്നു താൻ.

വീട്ടിൽ അതിഥികൾ വരുമ്പോൾ കട്ടിലിന്റെ അടിയിൽ പോയി ഒളിച്ചിരിക്കുമായിരുന്നു. കുഞ്ഞിലേ തന്നെ താൻ മറ്റു ആൺകുട്ടികളെ പോലെ അല്ല എന്നൊരു തോന്നൽ ഉള്ളിൽ തോന്നീറ്റുണ്ടായിരുന്നു. പക്ഷേ എന്താണ് മാറ്റം എന്ന് മാത്രം ശരിക്കും അറിയില്ലായിരുന്നു. മാറ്റങ്ങൾ മനസിലാക്കിയതും അറിഞ്ഞതും വീട്ടുകാരാണ്.

തനിക്ക് എല്ലാ പിന്തുണയും തന്നതും വീട്ടുകാരാണ്. ഹീൽസ് ഇടുന്നതിലും, മുടി വളർത്തുന്നതിലും, ഒന്നും അവർക്ക് പ്രശ്‌നം ഇല്ലായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാനും ധരിക്കാനും ഉള്ള സ്വന്തന്ത്ര്യം തനിക്കു വീട്ടുകാർ പണ്ടേ തന്നിരുന്നുവെന്നും അഞ്ജലി പറയുന്നു.

നാട്ടുകാരെ പേടിച്ചാണ് താൻ നാട്ടിൽ നിന്നും മാറി നിന്നതെന്നും പിന്നീട് തിരിച്ച് വന്നപ്പോൾ എല്ലാം മാറി എന്നും നടി പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടുകാരുടെ പരിഹാസവും കുറ്റപ്പെടുത്തലും സഹിക്കാനും കാണാനും വയ്യാതെയാണ് താൻ ഓടിപോയതെന്ന് മുൻപേ തന്നെ നടി വ്യക്തമാക്കറ്റുണ്ട്.

സിനിമ ഒക്കെ കഴിഞ്ഞ് നാട്ടിലേക്ക് വന്നപ്പോൾ നല്ല പേടി ഉണ്ടായിരുന്നു എന്നും പക്ഷേ വന്ന എല്ലാരും തന്നെ സ്വീകരിച്ച മാറ്റം തന്നെ അത്ഭുതപെടുത്തിയെന്നും അഞ്ജലി അമീർ വെളിപ്പെടുത്തുന്നു.

Advertisement