രണ്ട് വിവാഹങ്ങളും പരാജയം, നടന്നത് ഓർക്കാനും പറയാനും ഇഷ്ടമല്ലാത്ത കാരങ്ങൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മീര വാസുദേവ്

69

ക്ലാസ്സ് ഡയറക്ടർ ബ്ലെസി സംവിധാനം ചെയ്ത താരരാജാവ് മോഹൻലാൽ നായകനായ തൻമാത്ര എന്ന ചിത്രത്തിലൂടെയാണ് നടി മീര വാസുദേവ് മലയാളി പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. മോഹൻലാലിന്റെ ഭാര്യ ലേഖ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

ഇപ്പോഴിതാ വ്യക്തി ജീവിതത്തിൽ തന്റെ രണ്ട് വിവാഹങ്ങളും പരാജയമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ.

Advertisements

അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്. 2012ൽ രണ്ടാമത് വിവാഹിതയായി.

മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേർപിരിഞ്ഞു എന്ന് മീര ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

നേരത്തെ ഒരു മാനേജറെ കണ്ടെത്തിയതാണ് തന്റെ ജീവിതത്തിലെ തെറ്റായ ചോയ്‌സ് എന്ന് വെളിപ്പെടുത്തിയും താരം എത്തിയിരുന്നു. മാനേജറുടെ വ്യക്തി താൽപര്യങ്ങൾക്കായിതന്റെ കരിയർ ഉപയോഗിച്ചതായും താരം പറഞ്ഞിരുന്നു.

Advertisement