ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ നടിയാണ് സണ്ണി ലിയോൺ. നീ ല സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമർശകരെയെല്ലാം സണ്ണി ലിയോൺ ആരാധകരാക്കി മാറ്റി. തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭർത്താവ് ഡാനിയേൽ വെബ്ബർ ആയിരുന്നു.
സണ്ണി ലിയോണിന്റെ ജീവിത കഥ പ്രമേയമാക്കി ഇറങ്ങിയ വെബ് സീരിയസാണ് കരൺജീത് കൗർ ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ. വെബ് സീരിയസിന്റെ അവസാന സീസണിൽ താൻ പൊട്ടിക്കരഞ്ഞ കാര്യം നടി വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലായി മാറുന്നത്.
താൻ ജീവിതത്തിൽ അനുഭവിച്ച പല കാര്യങ്ങളിലേക്കും മടങ്ങി പോകുക എന്നത് പ്രയാസമായിരുന്നു. ഷൂട്ടിംഗിന്റെ ഇടക്ക് ആ ഓർമ്മകൾ വേദനിപ്പിച്ചു എന്നും താരം പറയുന്നു. ആ കാര്യങ്ങൾ ഒന്നും ഓർമ്മിക്കാൻ പോലും ഇഷ്ടപെടുന്നില്ല, ദുസ്വപനം എന്ന് വിശ്വസിക്കാനാണ് പലപ്പോഴും ആഗ്രഹിക്കുന്നത് എന്നും സണ്ണി ലിയോൺ പറയുന്നു.
അമ്മയുടെ മ ര ണം അച്ഛന്റെ കാൻസർ മൂലം ഉള്ള മരണം എല്ലാം തന്നെ തകർത്തുവെന്നും, ഷൂട്ടിംഗിന്റെ ഇടക്ക് പലപ്പോഴും താൻ പൊട്ടി കരഞ്ഞുവെന്നും അതെല്ലാം കണ്ട് നിസഹായനായി ഭർത്താവ് ഡാനിയേൽ വൈബർ കണ്ട് നിന്നന്നെയും താരം വെളിപ്പെടുത്തുന്നു. നീ ല ചിത്ര ലോകത്ത് നിന്നും നിന്നും ബോളിവുഡ് രംഗത്തേക്ക് ഉള്ള സണ്ണി ലിയോണിന്റെ വരവിന്റെ കഥയാണ് വെബ് സീരിയസിൽ പറയുന്നത്.