വ്യക്തി ജീവിതം ഏറെ മോശം ആയിരുന്നു, നടുക്കടലിൽ പെട്ട അവസ്ഥയിലായിരുന്നു ഞാൻ; വെളിപ്പെടുത്തലുമായി മാളവിക മോഹൻ

236

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹൻ. പിന്നീട് ഒരുപിടി തെന്നിന്ത്യൻ സിനിമകളിൽ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

തമിഴകത്തിന്റെ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനികാന്തിന് ഒപ്പം പേട്ടയിൽ അഭിനയിച്ച മാളവിക കഴിഞ്ഞ വർഷം വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായികയായി എത്തിയിരുന്നു. ഈ ചിത്രത്തിൽ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ 2021ലെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് മാളവിക മോഹനൻ .കഴിഞ്ഞ വർഷം സിനിമാ ജീവിതം ഏറെ സന്തോഷം നിറഞ്ഞത് ആയിരുന്നു എങ്കിലും വ്യക്തി ജീവിതത്തിൽ ഏറെ മോശം അവസ്ഥലകളിലൂടെയാണ് കടന്നു പോയത് എന്ന് നടി പറയുന്നു.

Also Read
സുന്ദരികളെ കാണിച്ച് മയക്കി വിവാഹം, തൊലിവെളുപ്പിൽ വീഴുന്ന പുരുഷൻമാരുടെ പണവും സ്വർണവും അടപലം അടിച്ചുമാറ്റി മുങ്ങും, ഇതുവരെ പറ്റിച്ചത് 50 ഓളം പോരെ, സിനിമയെ വെല്ലുന്ന തട്ടിപ്പ്

സുഹൃത്തുക്കളും കുടുംബവുമാണ് തന്നെ ആ അവസ്ഥയിൽ മുന്നോട്ടു നയിച്ചത് എന്നും നടി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിലൂടെയാണ് മാളവികയുടെ പ്രതികരണം. മാളവിക മോഹനന്റെ കുറിപ്പ് ഇങ്ങനെ:

ഇത് വളരെ കഠിനമായ ഒരു വർഷമായിരുന്നു. നമ്മുടെ ജീവിതത്തിന്റെ നല്ലതും രസകരവുമായ വശങ്ങൾ മാത്രമായിരിക്കും പുറത്ത് കാണിക്കുക. അതും മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ആരാണ് മോശം ഭാഗങ്ങൾ കാണിക്കാനും ഓർമ്മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? ഈ വർഷം മറ്റേതൊരു വർഷത്തേക്കാളും വളരെ കഠിനമായിരുന്നു.

പ്രൊഫഷണൽ കാര്യങ്ങൾ മികച്ചതായിരുന്നു. എന്റെ ആദ്യ റിലീസ് ആ വർഷത്തെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി, ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളുമായി മറ്റൊരു പ്രോജക്റ്റിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. അദ്ദേഹത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനും സാധിച്ചു. ആദ്യമായി ബോളിവുഡിലും അഭിനയിച്ചു. അങ്ങനെ അതിശയിപ്പിക്കുന്ന കാര്യങ്ങളുടെ വലിയ നിര തന്നെയുണ്ട്.

Also Read
ഭ്രാന്തമായ സ്‌നേഹം; കാമുകൻ ശരത്ത് പുളിമൂടിന് ഒപ്പം രണ്ട് വർഷം തികച്ചതിന്റെ സന്തോഷം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

എന്നാൽ വ്യക്തിപരമായി ഞാൻ ഒരു നടുക്കടലിൽപെട്ട അവസ്ഥയിലായിരുന്നു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥകളിലൂടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ കടന്നു പോകുന്നത്. ഈ കരിയർ തന്നെ നിരവധി അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്, വ്യക്തിജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകർക്കും.

ഈ സമയത്ത് എന്നെ മുന്നോട്ട് നയിച്ച ഒരേയൊരു ശക്തി എന്റെ സുഹൃത്തുക്കളാണ് (എന്റെ കുടുംബത്തിന് പുറമെ). 2021ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം എന്റെ സുഹൃത്തുക്കളാണ്. നിങ്ങളും നല്ല സുഹൃത്തുക്കൾക്കൊപ്പം ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മാളവിക കുറിച്ചത്.

Advertisement