തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായ നിക്കി ഗൽറാണി മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ്. ഒരുപിടി മികച്ച മലയാള സിനിമകളിൽ നായികയായിട്ടുള്ള നിക്കി ഗൽറാണിക്ക് കേരളത്തിൽ ആരാധകരും ഏറെയാണ്.
നിക്കിയുടെ സഹോദരിയാണ് നടി സഞ്ജന ഗൽറാണി. കന്നഡ സിനിമയിലെ മുൻനിര നായികയാണ് സഞ്ജന. പക്ഷെ ഈയ്യടുത്ത് സഞ്ജനയെ വിവാദ താരമാക്കി മാറ്റിയ സംഭവമായിരുന്നു മ യ ക്കു മ രു ന്ന് കേസ്. കന്നഡ സിനിമാ മേഖലയിലെ പല പ്രമുഖരും ഇപ്പോഴും തുടരുന്ന ഈ അന്വേഷണത്തിൽ അകത്തായിരുന്നു. ഡിസംബറിലാണ് കേസിൽ സഞ്ജനയ്ക്ക് ജാമ്യം ലഭിക്കുന്നത്.
സഞ്ജന വാർത്തകളിൽ ഇടം നേടിയ മറ്റൊരു സാഹചര്യമായിരുന്നു ഡോക്ടർ അസീസ് പാഷയുമായുള്ള വിവാഹം. കാർഡിയോവാസ്‌കുലാർ സർജൻ ആയ അസീസുമായി സഞ്ജന രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. സഞ്ജന അകത്തായ സമയത്തായിരുന്നു ഈ റിപ്പോർട്ടുകളും പുറത്ത് വന്നത്.
വിവാഹ വേഷത്തോട് സാമ്യമുള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന സഞ്ജനയുടെ ചിത്രങ്ങൾ വൈറൽ ആയതോടെയാണ് റിപ്പോർട്ടുകൾ സജീവമായി മാറിയത്. താരം ആരേയും അറിയിക്കാതെ വിവാഹം കഴിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ജയിലിൽ നിന്നും പുറത്ത് വന്ന സഞ്ജന താൻ വിവാഹിതയായിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം താനും അസീസും തമ്മിലുള്ള വിവാഹ നിശ്ചയം മാത്രമാണ് നടന്നിട്ടുള്ളതെന്നും സഞ്ജന വ്യക്തമാക്കുകയായിരുന്നു. പിന്നീട് ഡോക്ടേഴ്സ് ദിനത്തിൽ താനും അസീസും വിവാഹിതരാണെന്ന് സഞ്ജന ആരാധകരെ അറിയിക്കുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് കന്നഡ മാധ്യമങ്ങൾ അറിയിക്കുന്നത്.
എന്നാൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചു കൊണ്ട് സഞ്ജന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നെക്കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകൾ ഏതെങ്കിലും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഞാൻ സഹിക്കില്ല എന്നായിരുന്നു വിവാഹ മോചനവാർത്തകൾ തള്ളിപ്പറഞ്ഞു കൊണ്ട് സഞ്ജന വ്യക്തമാക്കിയത്.
നേരത്തെ തങ്ങൾ എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന വെളിപ്പെടുത്തിയിരുന്നു. കൊവിഡ് പശ്ചാത്തലം നിലനിൽക്കുന്നതിനാലായിരുന്നു സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നായിരുന്നു സഞ്ജന വ്യക്തമാക്കിയത്. വിവാഹത്തിനായി താൻ കരുതി വച്ചിരുന്ന പണമത്രയും കന്നഡ സിനിമയിലെ ടെക്നീഷ്യന്മാർക്കായി നൽകിയെന്നും സഞ്ജന വ്യക്തമാക്കിയിരുന്നു.
അതേസമയം സഞ്ജന ഗൽറാണി അമ്മയാവാൻ പോവുകയാണ്. താരം തന്നെയാണ് പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ ഞാൻ കടന്ന് പോകുന്നത് . അതിന് ജീവിതത്തോട് ഏറെ കടപ്പെട്ടിരിയ്ക്കുന്നു.
വയറ്റിൽ വളരുന്നത് ആൺ കുഞ്ഞാണ് എന്നാണ് തന്റെ തോന്നൽ എന്നാണ് സഞ്ജന പറഞ്ഞത്. അഞ്ച് മാസം ഗർഭിണിയാണ് താരം ഇപ്പോൾ. ഗർഭിണിയാണെങ്കിലും ജോലിയിൽ വളരെ സജീവമാണ് നടി. ഏറ്റവും പുതിയ മലയാള സിനിമയായ ചോരന് വേണ്ടിയുള്ള പ്രമോഷനും മറ്റും ഒറ്റയ്ക്ക് തന്നെയാണ് യാത്രകൾ ചെയ്യുന്നത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ഏറ്റവും പുതിയചിത്രം ആറാട്ടിലും സഞ്ജന അഭിനയിക്കുന്നുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ നിൽക്കാനാണ് എനിക്ക് ആഗ്രഹം എന്നാണ് താരം പറയുന്നത്. നിക്കിയുടെ ഗർഭ വാർത്തികൾക്ക് പിന്നാലെയാണ് സഞ്ജനയുടെ ഡിവോഴ്‌സ് വാർത്തകളും പുറത്തു വന്നിരിക്കുന്നത്.
Also Read
എന്തുകൊണ്ട് തങ്കച്ചനെ സ്റ്റാർ മാജിക് ഓഴിവാക്കി: വെളിപ്പെടുത്തലുമായി അനുകുട്ടി, വെറുതെ ഞങ്ങളെ പൊങ്കാലയിട്ടിട്ട് ഒരു കാര്യവുമില്ലെന്നും അനു