സീരിയൽ ആരാധകരായ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ജിഷിൻ മോഹനും ഭാര്യയും നടിയുമായ വരദയും. നായികയും വില്ലനമായി സീരിയലിൽ തിളങ്ങി ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരങ്ങൾ.
സീരിയലുകൾക്ക് പുറമെ സിനിമകളിൽ അഭിനയിച്ചും വരദ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിനും വരദയും, തങ്ങളുടെ സീരിയൽ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുമുണ്ട്.
ജിഷിൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കണ്ണുകളിൽ നോക്കി നിൽക്കുിന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആ പ്രണയത്തെ കുറിച്ച് താരം കുറിക്കുന്നത്. അന്നൊരു വല്ലാത്ത ഫീൽ ആയിരുന്നു കണ്ണുകളിലെ പ്രണയമെന്നാണ് ജിഷിൻ പറയുന്നത്.
ജിഷിന്റെ കുറിപ്പ് ഇങ്ങനെ:
അന്ന് അന്നതൊരു വല്ലാത്ത ഫീൽ ആയിരുന്നു കണ്ണുകളിലെ പ്രണയം നാലാൾ കാൺകേ കണ്ണും കണ്ണും നോക്കിയിരിക്കാൻ സാധിക്കുന്ന ത്രിൽ ഈ ലോകം കീഴടക്കിയ ഒരു ഫീൽ. ഇന്നും ഭാര്യയോട് വല്ലാത്ത പ്രണയം തോന്നുന്ന നിമിഷങ്ങളിൽ ഈ വീഡിയോ എടുത്ത് നോക്കും.
എന്നിട്ട് ഒരു നെടുവീർപ്പോടെ സ്വയം പറയും ഛെ വേണ്ടായിരുന്നു എന്ന് വീഡിയോയ്ക്കൊപ്പം നടൻ കുറിച്ചു. ഇതിനോടകം തന്നെ ജിഷിന്റെ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തുന്നത്.
ജിഷിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. രണ്ടാളും സൂപ്പറാണെന്നാണ് ആരാധകർ പറയുന്നത്. അടിപൊളി ജിഷിൻ നോട്ടം ഉഗ്രൻ ഒരു രക്ഷയും ഇല്ല. ചലനമില്ലാതെ കൃഷ്ണമണി.ഭാര്യയുടെ നോട്ടം നാണത്തിൽ വിരിയുന്ന കൃഷ്ണമണികളുടെ ചലനം.രണ്ടുപേരും കലക്കി പൊളിച്ചു.
ശോ ലാസ്റ്റ് കൊണ്ട് കലം ഉടച്ചല്ലോ, ത് കാണുന്ന ചേച്ചി ഏത് നേരത്താണാവോ വീഡിയോ എടുക്കാൻ തോന്നിയത് ഈലേ എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള മരലേൃ ആണ് വരദ ഇപ്പോ അയാൾ സീരിയൽ ൽ ഒന്നും ഇല്ലേ എന്നും ചോദിക്കുന്നുണ്ട്.
അതേ സമയം അമല എന്ന സീരിയലിൽ വെച്ചാണ് ഇരുവരും വരും പ്രണയത്തിലാവുന്നത്. ജിഷിൻ വില്ലനും വരദ നായികയുമായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അമല സീരിയലിന്റെ ഡയറക്ടർ പറ്റിച്ച പണിയാണ് ഞങ്ങൾ പ്രണയത്തിലാവാൻ കാരണമെന്ന് ജിഷിൻ മുൻപ് റെഡ് കാർപെറ്റിൽ പറഞ്ഞിരുന്നു.