വിന്റേജ് എന്ന വാക്ക് ആവശ്യമില്ലാത്ത മലയാളത്തിലെ ഏക നടനും താരവും മമ്മൂട്ടിയാണ്: മെഗാസ്റ്റാറിനെ കുറിച്ച് വൈറൽ കുറിപ്പ്

739

അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷവും പിന്നീട്ട് അജയ്യനായി മുന്നേറുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഒട്ടുമിക്ക എല്ലാ ഇന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് കിട്ടിയിട്ടില്ലാത്ത അവാർഡുകളും കുറവാണ്.

നിരവധി സിനിമകളാണ് ഇപ്പോഴും അദ്ദേഹം നായകനായി അണിയറിയൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ ടീസറിന് പിന്നാലെ മമ്മൂട്ടിക്ക് നാനാഭാഗത്ത് നിന്നും നിരവധി ആശംസകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അലൻ എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അലൻ പങ്കുവച്ച ഫെയ്‌സ് ബുക്ക് പോസ്റ്റിലും വിന്റേജ് എന്ന വാക്ക് ആവശ്യമില്ലാത്ത മലയാളത്തിലെ ഏക നടനും താരവും മമ്മൂട്ടി ആണെന്നാണ് പറയുന്നത്.

Also Read
വ്യക്തി ജീവിതം ഏറെ മോശം ആയിരുന്നു, നടുക്കടലിൽ പെട്ട അവസ്ഥയിലായിരുന്നു ഞാൻ; വെളിപ്പെടുത്തലുമായി മാളവിക മോഹൻ

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ആ കുറിപ്പ് ഇങ്ങനെ:

വിന്റേജ് എന്ന വാക്ക് ഒരു അഭിനേതാവിന്റ ശരീരഭാഷയിലോ സൗന്ദര്യത്തിലോ അയാളിലെ കഥാപാത്ര നിർണ്ണയത്തെ ആശ്രയിച്ചാണ്. അത് കൊണ്ടാണ് ഡയറക്ടർ വൈശാഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത് എന്റെ ജീവിതത്തിൽ ഇന്നുവരെ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരണം പഴയ മമ്മൂക്കയെ വേണം എന്ന ഡയലോഗ് ഞാൻ കേട്ടിട്ടേയില്ല.

കാരണം ഏറ്റവും ബെസ്റ്റ് മമ്മൂക്ക ഏതാണെന്ന് ചോദിച്ചാൽ അത് കറന്റ് മമ്മൂക്ക ആണ്. അത് കൊണ്ടാണ് മധുരരാജയും, ഉണ്ടയും, പേരൻപും, ഭീഷമയും, പുഴുവും, നൻപകൽ നേരത്ത് മയക്കവും മാസങ്ങളുടെ ഇടവേളകളിൽ കഥാപാത്രപൂർണതയോടെ മറ്റൊരു കഥപാത്രത്തിന്റെ അംശം മറ്റൊന്നിൽ അവിശേഷിക്കുക പോലും ചെയ്യാതെ മാസങ്ങളുടെ ഇടവേളകളിൽ ചെയ്തു തീർക്കാൻ അദ്ദേഹത്തിന് കഴിയുന്നത്.

Also Read
സുന്ദരികളെ കാണിച്ച് മയക്കി വിവാഹം, തൊലിവെളുപ്പിൽ വീഴുന്ന പുരുഷൻമാരുടെ പണവും സ്വർണവും അടപലം അടിച്ചുമാറ്റി മുങ്ങും, ഇതുവരെ പറ്റിച്ചത് 50 ഓളം പോരെ, സിനിമയെ വെല്ലുന്ന തട്ടിപ്പ്

അഞ്ജലി മേനോന്റെ പറഞ്ഞത് പോലെ വിധേയനും പൊന്തന്മാടയും അദ്ദേഹം ഒരു വർഷം ചെയ്ത് തീർത്ത സൃഷ്ടികളാണെന്നത് എനിക്ക് ഇന്നും ചിന്തിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിന്റേജ് എന്ന വാക്ക് ആവശ്യമില്ലാത്ത മലയാളത്തിലെ ഏക നടനും താരവും എന്നായിരുന്നു അലന്റെ കുറിപ്പ്.

Advertisement