മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പിയപ്പെട്ട് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരിയൽ റേറ്റിങ്ങിലും വളരെ മുന്നിലായിരുന്നു.
അതേ സമയം ഈ ജനപ്രിയ പരമ്പരയിൽ അഭിനയിച്ച് വരുന്നതിന് ഇടയിലായിരുന്നു നടി പാർവതി വിജയ് വിവാഹിതയായത്. ക്യാമറാമാനായ അരുണും പാർവതിയും പ്രണയത്തിലാവുകയായിരുന്നു. കുടുംബവിളക്ക് ലൊക്കേഷനിലുള്ളവർക്ക് പോലും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു.
ഇന്ത്യൻ സിനിമാഗാലറിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അരുണും പാർവതിയും വിശേഷങ്ങൾ പങ്കുവെച്ചത്. പാർവതിയുടെ സഹോദരിയായ മൃദുലയുടെ വിവാഹം തീരുമാനിച്ചത് അടുത്തിടെയായിരുന്നു. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ യുവകൃഷ്ണയാണ് മൃദുലയെ വിവാഹം ചെയ്യുന്നത്.
ചേച്ചിയുടെ എൻഗേജ്മെന്റിന് അതീവ സന്തോഷത്തോടെയായിരുന്നു പാർവതിയും അരുണും പങ്കെടുത്തത്. എൻഗേജ്മെന്റിന് മുന്നോടിയായി യുവയും മൃദുലയും പങ്കുവെച്ച വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചതും ഇവരായിരുന്നു.
പ്രണയം അതീവ രഹസ്യമാക്കിയതിനെക്കുറിച്ചും, വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചുമെല്ലാം ഇരുവരും പറഞ്ഞിരുന്നു. പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ:
ചേച്ചിയുടെ എൻഗേജ്മെന്റ് കഴിഞ്ഞു, അതിന്റെ തിരക്കിലൊക്കെയായിരുന്നു. മൂന്ന് ദിവസം ഉറക്കമൊന്നുമില്ലായിരുന്നു. ചേച്ചിക്ക് ടെൻഷനുണ്ടായിരുന്നു. വസ്ത്രങ്ങളും ഓർണമെൻസുമൊക്കെ നോക്കാനായി പോയിരുന്നു.
തങ്ങളുടെ രഹസ്യ വിവാഹ വാർത്ത അറിഞ്ഞപ്പോൾ പാർവതിയെ ആദ്യം വിളിച്ചത് നൂബിനായിരുന്നു. കേട്ടത് ശരിയാണോയെന്നായിരുന്നു ചോദിച്ചത്. സീരിയലിലുള്ളവർക്കൊന്നും ഞങ്ങൾ പ്രണയത്തിലായിരുന്നു എന്ന് അറിയില്ലായിരുന്നു. ശ്രീജിത്തും കെകെയുമെല്ലാം മെസ്സേജ് അയച്ചിരുന്നു.
പ്രണയം 5, 6 വർഷം കൊണ്ടുപോയി അടിച്ച് പിരിയുന്നതിനേക്കാൾ നല്ലത് ഇതാണെന്നായിരുന്നു അവർ പറഞ്ഞത്. അസോസിയേറ്റുൾപ്പടെയുള്ളവരായിരുന്നു അരുണിനെ വിളിച്ചത്. ഇടയ്ക്ക് ഞങ്ങൾ കുടുംബവിളക്ക് ലൊക്കേഷനിൽ പോയി എല്ലാവരേയും കണ്ടിരുന്നു. അരുണിന്റെ വീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.
എന്റെ വീട്ടുകാർക്ക് തുടക്കത്തിൽ പ്രശ്‌നമായിരുന്നു. ഞങ്ങൾ ഒരുദിവസം അനിയനെ ലൊക്കേഷനിലേക്ക് കൊണ്ടുവിട്ടിരുന്നു ഇവളുടെ വീടിനടുത്തായിരുന്നു ആ ലൊക്കേഷൻ. എനിക്ക് അമ്മയെ കാണണമെന്ന് ഇവൾ പറഞ്ഞു. കയറിവായെന്ന് അമ്മയും പറഞ്ഞു. അച്ഛനേയും കണ്ടു. അങ്ങനെ എല്ലാം പരിഹരിച്ചു. അച്ഛനും അമ്മയും ലവ് മാര്യേജായിരുന്നു.