അടുത്തിടെയായി മലയാളത്തിന്റെ താരാജാവ് മോഹൻലാൽ ഏപ്പോഴും കിടിലൻ ഗെറ്റപ്പിലാണ്. തടിയൊക്കെ കുറച്ച് സ്ലിം ആയ അദ്ദേഹം കൃത്യമായ വർക്കൗട്ടും ചെയ്യാറുണ്ട്. അതിന്റെ വീഡിയോകൾ അദ്ദേഹം ഇടക്കിടെ പങ്കുവെയ്ക്കാറുണ്ട്.
അതേ സമയം മോഹൻലാലിന്റെതായി വരാറുളള വർക്കൗട്ട് വീഡിയോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സിനിമകൾക്കായി മുൻപ് അദ്ദേഹം നടത്തിയ മേക്കോവറുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. മെയ് വഴക്കത്തിലൂടെ ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുളള താരം കൂടിയാണ് ലാലേട്ടൻ.
ആക്ഷൻ രംഗങ്ങളിലെല്ലാം സൂപ്പർ താരത്തിന്റെ പെർഫോമൻസ് മിക്കവരും കണ്ടതാണ്. അതേസമയം നടന്റെതായി പുറത്തിറങ്ങിയ പുതിയൊരു വർക്കൗട്ട് വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വ്യായാമത്തിന് വേണ്ടി ലാലേട്ടൻ ജിമ്മിൽ എത്തുന്നതും തുടർന്ന് ഫിറ്റ്നെസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയിൽ കാണിക്കുന്നത്.
വീഡിയോയ്ക്കൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തു. മോട്ടി വേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക എന്നാണ് നടൻ കുറിച്ചത്. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ലാലേട്ടാ നിങ്ങൾ ഇപ്പോഴും സിനിമയോടും റിയൽ ലൈഫിനോടും കാണിക്കുന്ന ഈ ഡെഡിക്കേഷൻ ആണ് ഞങ്ങളുടെ യഥാർത്ഥ മോട്ടിവേഷൻ. എന്നാണ് ഒരു ആരാധകൻ മോഹൻലാലിന്റെ പോസ്റ്റിന് താഴെ കുറിച്ചത്. ഒരു മനുഷ്യൻ ആരായിതീരണമെന്നത് നിയതിയുടെ നിശ്ചയമാണ്.
ഇന്നലെ കണ്ടവരെ ഇനി നാളെ കാണാതാവുന്നതും, ആ അതുല്യ ശക്തിയുടെ തീരുമാനമാണ്, ഇത് തിരിച്ചറിഞ്ഞാൽ പിന്നെല്ലാം നിസ്സാരം. മോഹൻലാലെന്ന പ്രതിഭയുടെ നിയോഗം കഥാപാത്രങ്ങളാവുക എന്നതാണ്, അത് നാടകമായാലും, സിനിമയിലായാലും, കർമ്മണ്യേ വാധികാരസ്യേ, സംഗീതത്തിൽ മാത്രമല്ല.
ശ്രുതിശുദ്ധത വേണ്ടത് അഭിനയത്തിലും മോട്ടിവേഷനായി ശ്രുതി ലയ താളം ഉണ്ടെങ്കിലെ അഭിനയത്തിൽ ബാലൻസ് ചെയ്യാൻ പറ്റു. കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്കുളള പരകായപ്രവേശം താങ്കളുടെ അഭിനയസിദ്ധിയുടെ അനുഗ്രഹമാണ്. മറ്റുപലർക്ക് കിട്ടാത്തതും ഈ അക്ഷയപാത്രമാണ്.
ഇനിയും ഈ രേവതിക്കാരനായ അഭിനേതാവിന് കഥാപാത്രമാവാനും അതിലൂടെ നാടിന്റെ പ്രിയപ്പെട്ടവൻ ആകാനും താങ്കൾക്ക് കഴിയട്ടെയെന്ന്, ആഗ്രഹിക്കുന്നു, എന്ന് രാജൻ ബോസ് എന്ന മറ്റൊരു ആരാധകനും കുറിച്ചു.