നടി മിയാ ജോർജ് ഗർഭിണിയാണോ, പുതിയ വീഡോയോ കണ്ട് താരത്തിന് വിശേഷമുണ്ടെന്ന് ഉറപ്പിച്ച് ആരാധകർ, ആശംസാ പ്രവാഹം

1346

മിനിസ്‌ക്രീനിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരമായി മാറിയ നടിയാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തിയതോടെ പ്രമുഖ താരങ്ങളുടെയൊക്കെ നായികയായി.

നായികയായും, സഹനടിയായുമൊക്കെ തിളങ്ങി നിൽക്കുന്ന മിയയ്ക്ക് ആരാധകരും ഏറെയാണ്. 2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

Advertisements

മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മിയ നൽകിയ മറുപടി. താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ മിയയുടെ അടുത്ത സുഹൃത്തായ ജിപി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. മിയയുടെ വീട്ടിൽ നിന്നുള്ളതാണ് ആ വീഡിയോ. വീഡിയോ കണ്ടതോടെ മിയ ഗർഭിണിയാണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിച്ചിരിക്കുന്നത്.

വീഡിയോയിൽ കാണുന്ന മിയയെ കണ്ടാൽ ശെരിക്കും ഗർഭിണി ആണെന്നാണ് തോന്നുക എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ മിയ ഇതിനെകുറിച്ച് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
അതേ സമയം അടുത്തിടെ സ്റ്റാർ മാജിക്കിലേക്കും മിയ എത്തിയിരുന്നു.

മിയ അതിഥിയായെത്തിയതിന് പിന്നാലെയായാണ് അശ്വിനും സ്റ്റാർ മാജിക് വേദിയിലേക്കെത്തിയത്. അശ്വിനെ അപ്രതീക്ഷിതമായി വേദിയിൽ കണ്ടപ്പോൾ മിയ ഞെട്ടിയിരുന്നു. ലോക് ഡൗൺ സമയത്തെ വിവാഹമായതിനാൽ ഹണിമൂൺ ട്രിപ്പൊന്നും പോയിട്ടില്ല. വീട് മാറിയെന്നുള്ളതാണ് പ്രധാന മാറ്റം.

വിവാഹ ശേഷമുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പൊതുവെ അധികം ചിട്ടകളൊന്നും ഫോളോ ചെയ്യുന്നയാളല്ല. ഇപ്പോൾ ചെറുതായി മാറിയിട്ടുണ്ട്. അശ്വിൻ ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ലെന്നും താൻ കുക്കിങൊന്നും ചെയ്ത് തുടങ്ങിയിട്ടില്ലെന്നും മിയ വെളിപ്പെടുത്തിയിരുന്നു.

Advertisement