ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെടുന്നത്. നടിയും മോഡലുമൊക്കെയായി തിളങ്ങിയ നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെയോ ഇൻസ്റ്റാഗ്രാം പേജിലൂടെയോ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്.
സീരിയൽ നടിമാരുടെ വിവാഹങ്ങളെ കുറിച്ചായിരുന്നു 2020 അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ കേട്ട വാർത്തകളിലൊന്ന്. മാസങ്ങൾക്ക് മുൻപാണ് നടി ആതിര മാധവ് കൂടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഭർത്താവ് രാജീവിനൊപ്പം ഹണിമൂൺ യാത്രകൾ നടത്തിയ ആതിരയുടെ ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു. എൻജിനീയറായ രാജീവ് ആണ് ആതിരയുടെ ഭർത്താവ്.
ഇപ്പോഴിതാ വിവാഹശേഷം മറ്റൊരു സന്തോഷം കൂടി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. സീരിയലുകളിൽ തിളങ്ങി നിന്ന ആതിര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് സീസൺ 2 വിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ്.
കറുപ്പ് നിറമുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് ആതിര വേദിയിലെത്തിയത്. അവിടെ നിന്നുള്ള ഫോട്ടോസാണ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിന് സഹായിച്ചവർക്കുള്ള നന്ദിയും നടി ക്യാപ്ഷനിൽ സൂചിപ്പിച്ചിരുന്നു.
വിവാഹശേഷമുള്ള ആദ്യ ദീപാവലിയും ക്രിസ്തുമസും ന്യൂയറുമെല്ലാം താരജോഡികൾ ഒന്നിച്ച് ആഘോഷമാക്കിയിരുന്നു. ഹണിമൂണിനിടെ മൂന്നാറിലെത്തിയപ്പോൾ സഹതാരത്തെ കൂടി കണ്ടതിനെ കുറിച്ചുള്ള വാർത്തകളും പ്രചരിച്ചിരുന്നു.
കൊവിഡ് പ്രോട്ടോകോളിൽ ഇളവുകൾ വന്നതോടെ വീണ്ടും തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് ആതിര. സീരിയലിൽ അഭിനയിക്കാൻ വലിയ താൽപര്യമില്ലായിരുന്നെങ്കിലും കുടുംബ വിളക്കിലേക്ക് തേടി വന്ന അവസരം വേണ്ടെന്ന് വെച്ചില്ലെന്ന് ആതിര മുൻപ് പറഞ്ഞിരുന്നു.
ഒരു തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോൾ ഏറ്റെടുക്കാം, വിട്ടു കളയേണ്ടന്ന് തോന്നുകയായിരുന്നു. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു.