മലയാളം മിനിസ്‌ക്രീനിൽ നിരവധി ആരാധകരുള്ള സീരിയൽ നടിയാണ് പ്രകൃതി എന്ന അനുശ്രീ. ജനപ്രിയ പരമ്പരകളായ നിരവധി സീരിയുകളിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി അനുശ്രീ മാറിയിരുന്നു.
ബാല താരമായിട്ടാണ് അനുശ്രീ സീരിയലിൽ അരങ്ങേറിയത്. ഇപ്പോൾ താരം പൂക്കാലം വരവായി, വരണപകിട്ട് എന്നി സീരിയലുകളിൽ ആണ് താരംഅഭിനയിക്കുന്നത്. അതേ സമയം അടുത്തിയെടാണ് താരത്തിന്റെ വിവാഹം നടന്നത്. ആരാധരെ ഞെട്ടിച്ച് കൊണ്ട് ഒളിച്ചോടി രഹസ്യവിവാഹമായിരുന്നു താരത്തിന്റേത്.
എന്റെ മാതാവ് എന്ന ഹിറ്റ് പരമ്പരയിലെ ക്യാമറമാൻ വിഷ്ണു സന്തോഷിനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ഇവർ വിവാഹിതരായ വിവരം പുറത്തുവന്നത്.
വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോളിതാ തന്റെ വിവാഹ വിശേഷങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറഞ്ഞത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ:
ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പാരമ്പരായിരുന്ന സീതയുടെ സെറ്റിൽ വച്ചാണ് വിഷ്ണുവിനെ കണ്ടത്. വിഷ്ണു തന്നെയാണ് ആദ്യം എന്നോട് പ്രണയം തുറന്ന് പറഞ്ഞത് എന്നാൽ ആദ്യം നിരസിച്ചിരുന്നു.
പിനീട് കൂടുതൽ അടുത്ത് ഇടപെട്ടപ്പോൾ വിഷ്ണുവിനെ കുറിച്ച് കൂടുതൽ അറിയാനും എന്റെ സങ്കൽപത്തിലെ പുരുഷന്റെ എല്ലാ ഗുണങ്ങളും ഉള്ളതായും മനസിലായി. പിനീട് ഞാൻ അവനോട് എനിക്കും ഇഷ്ടാണ് പറയുകയാണ് ഉണ്ടായത്.
എന്റെ വീട്ടിൽ ഈ കല്യാണത്തിന് ഇഷ്ട്ടമായിരുന്നില്ല. അമ്മായിക്ക് ആയിരുന്നു ഏറ്റവും വലിയ എതിർപ്പ് ഞാൻ അവനോട് സംസാരിക്കുന്നത് അമ്മായിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു. അതിനെ തുടർന്ന് വീട്ടുകാർ വേറെ വിവാഹം ആലോചിച്ചു എന്നാൽ വിഷ്ണുവിനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലാന്ന് പറഞ്ഞിരുന്നു.
വീട്ടുകാരോട് പറഞ്ഞിട്ടാണ് ഞാൻ വിഷ്ണുനുവിന്റെ കൂടെ ഇറങ്ങി പോയത്. അമ്മ ഒരുപാട് തടഞ്ഞെന്നും അതൊന്നും കൂട്ടാക്കാതെയാണ് ഞാൻ അവന്റെ ഒപ്പം പോയത്. വിഷ്ണുവിന്റെ പണമോ സൗന്ദര്യമോ നോക്കിട്ടല്ല ഞാൻ അവന്റെ കൂടെ പോയത്. അവന്റെ സ്വഭാവവും, വ്യക്തിത്വവും കൊണ്ടാണ് അവന്റെ കൂടെ പോയത് എന്നും കൂടിയാണ് താരം പറയുന്നത്.