മലയാളി സിനിമാ സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശാലു കുര്യൻ. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ വേഷമിട്ടിട്ടുള്ള ശാലു ഏതാനം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ആയിരുന്നു ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു കുര്യൻ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്.
പിന്നീട് തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ എത്തിയതോടെ ശാലുവിന് കൂടുതൽ ആരാധകരുണ്ടായി. എന്റെ മാതാവ് എന്ന സീരിയലിലൂടെ നടിയെ തേടി സംസ്ഥാന പുരസ്കാരവും എത്തിയിരുന്നു. അതേ സമയം പൊതുവേ തടിച്ച പ്രകൃതിക്കാരി ആയിരുന്ന ശാലു കുര്യൻ ബോഡി ഷെയ്മിങ്ങും നേരിട്ട താരമാണ്.
ഇപ്പോഴിതാ ശാലു കുര്യൻ തന്റെ തടികുറച്ച് കിടിലൻ മേക്കോവർ ആണ് നടത്തിയിരിക്കുന്നത്. എന്നാൽ ഷാലു കുര്യൻ തടി കുറച്ചത് ബോഡി ഷെയിമിങ് നേരിട്ടത് കൊണ്ട് മാത്രമല്ല, ആരോഗ്യം നിലനിർത്തുക എന്ന ഉദ്ദേശത്തോടു കൂടെയാണ്. തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ട ശാലു കുര്യൻ അവസാനം നടത്തിയ ശ്രമം വിജയം കാണുക ആയിരുന്നു.
അത് തന്നെയാണ് നടിയുടെ രൂപമാറ്റത്തിന്റെ രഹസ്യവും. തടിയുടെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുള്ള നടിമാരിൽ ഒരാളാണ് ശാലു കുര്യൻ. വർഷങ്ങൾക്ക് മുൻപ് നടിയുടെ ഒരു വർക്കൗട്ട് വീഡിയോ പുറത്ത് വന്നതും സോഷ്യൽ മീഡിയ ഏറ്റെടുത്ത സംഭവമാണ്. അതെല്ലാം തന്നെ തടി കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
പണ്ട് മുതലേയുള്ള തടിയാണിത് എന്ന് ശാലു തന്നെ പറയുന്നു. അത്ര പെട്ടന്ന് ഒന്നും കുറക്കാനും കഴിയില്ല. തടി കുറക്കണം എന്ന ആഗ്രഹവും പണ്ട് മുതലേയുണ്ട്. പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടപ്പോൾ, ഇനി എന്തായാലും കുഴപ്പമില്ല എന്ന മൈന്റിലായി ശാലു. എന്നാൽ പ്രസവം കഴിഞ്ഞതോടെ തടി പിന്നെയും കൂടി. അത് ആരോഗ്യത്തിന് വെല്ലുവിളിയായി.
മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്ന പേടിയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടരാൻ ശാലു കുര്യനെ പ്രേരിപ്പിച്ചത്. പ്രസവശേഷം ശാലു കുര്യന്റെ ശരീര ഭാര്യം 78 കിലോ ആയിരുന്നു. അതോടെ നടി ജോ ഫിറ്റ്നസ്സ് ന്യൂട്രീഷൻ ആന്റ് വെൽനസ്സിൽ ചേർന്നു. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി.
കുഞ്ഞിന്റെ ആരോഗ്യം കൂടെ കണക്കിലെടുത്ത് കൊണ്ടുള്ള ഡയറ്റാണ് ശാലു ഫോളോ ചെയ്തത്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടർന്നു. വണ്ണം എന്തായാലും കുഴപ്പമില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള രീതിയിൽ നടക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ വണ്ണം അത്ര സുഖമുള്ള കാര്യമല്ല എന്ന് ശരീരം തന്നെ ഓർമിപ്പിച്ചപ്പോഴാണ് അത് കുറക്കാനുള്ള ശ്രമം തുടങ്ങിയത്.
ഭയങ്കര മുട്ട് വേദനയും നടുവേദനയും വന്നു. വണ്ണം കുറയുമ്പോൾ ആത്മവിശ്വാസം വന്നു. ഇതൊക്കെയാണ് ഈ രൂപമാറ്റത്തിന് കാരണം എന്ന് ശാലു കുര്യൻ വ്യക്തമാക്കുന്നു.