അടിച്ച് പൊളിച്ച് ആഘോഷിച്ച് അർച്ചന സുശീലനും പുതിയ പങ്കാളി പ്രവീണും, ആശംസകൾക്ക് ഒപ്പം മനോജിനെ പൂർണമായും ഒഴിവാക്കിയോ എന്നും ആരാധകർ

383

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് അർച്ചന സുശീലൻ. പഴയ കിരൺ ടിവിയിൽ ആങ്കറായി കരിയർ ആരംഭിച്ച അർച്ചന പിന്നീട് സീരിയൽ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. മധ്യപ്രദേശിൽ ജനിച്ചു വളർന്നതു കൊണ്ടുതന്നെ മലയാളം അധികം വഴങ്ങാത്ത രീതിയിലുള്ള അർച്ചനയുടെ സംസാരത്തിനും മലയാളികൾക്കിടയിൽ നല്ല കയ്യടി ലഭിച്ചു.

നെഗറ്റീവ് കഥാപാത്രങ്ങളായിട്ടാണ് അർച്ചന കൂടുതലും തിളങ്ങിയിരുന്നത്. മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് അർച്ചന ചെയ്തത്. എന്റെ മാനസപുത്രി എന്ന പരമ്പരയാണ് അർച്ചനയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

പല സീരിയലുകളിൽ നടി അഭിനയിച്ചെങ്കിലും പലർക്കും അർച്ചന ഇപ്പോൾ ഗ്ലോറി തന്നെയാണ്. ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു അർച്ചന സുശീലൻ. ഈ ഷോയിൽ എത്തിയതോടെയാണ് അർച്ചനയുടെ സ്വഭാവം പ്രേക്ഷകർ അറിയുന്നത്.

Also Read
അപൂർവ ചിത്രം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേശ്, ഒപ്പം ദൈവം നമുക്ക് ഒരിക്കലും എല്ലാ സൗഭാഗ്യങ്ങളും തരില്ലെന്ന് കുറിപ്പും: സംഭവം ഇങ്ങനെ

അതിനാൽ തന്നെ ഷോയുടെ അവസാനം വരെ പിടിച്ചു നിൽക്കാൻ അർച്ചനയ്ക്ക് സാധിച്ചു. സീരിയലുകളിൽ കണ്ട് ശീലിച്ച അർച്ചന ബിഗ്ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു. ഇതോടെ അർച്ചനയ്ക്ക് ആരാധകർ ഏറെയായി. പരമ്പരകളിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ അർച്ചന പാവമാണെന്ന് ആരാധകർക്ക് വ്യക്തമായി.

നിരവധി സ്റ്റേജ് ഷോകളിലും ചുവടുകളുമായി എത്തി അർച്ചന കാണികളെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. നല്ലൊരു നർത്തകി കൂടിയായ അർച്ചനയുടെ എല്ലാ വീഡിയോകൾക്കും നല്ല പ്രേക്ഷക പിന്തുണയും ലഭിക്കാറുണ്ട്.

അടുത്തിടെ പങ്കെടുത്ത ഒരു ഹൽദി ചടങ്ങിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. അർച്ചനയുടെ സുഹൃത്തുക്കളായ റിച്ചാ കബിൽ, ബാലാജി ഭാസ്‌കർ എന്നിവരുടെ വിവാഹത്തിന് എടുത്ത ചിത്രങ്ങളും വീഡിയോയും ആണ് അർച്ചന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇളം പിങ്ക് കളർ ഡ്രെസ്സിൽ വന്ന അർച്ചന വധൂവരൻമാർക്കൊപ്പം മഞ്ഞൾ തേയ്ക്കുന്നതും നൃത്തം ചെയ്യുന്നതും മറ്റുമാണ് വീഡിയോയിൽ. തുടർന്ന് അവിടുത്തെ ചടങ്ങുകളെ പറ്റിയും ഭക്ഷണരീതികളെ പറ്റിയും ഒക്കെ അർച്ചന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിരവധി ആളുകൾ ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

ഇപ്പോഴിതാ താരം ആദ്യ ബന്ധത്തിൽ നിന്നും താരം വിവാഹ മോചനം നേടി വീണ്ടും പുതിയ ബന്ധം തുടങ്ങിയോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ഫാൾ ഇൻ ലൗ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് ഈ ചർച്ചകൾക്ക് പിന്നിൽ. ജീവിതത്തിലെ പ്രണയത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തി പ്രിയ താരം അർച്ചന സുശീലൻ.

പ്രവീൺ എന്ന ആളിന് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഫാൾ ഇൻ ലൗ എന്നാണ് അർച്ചന കുറിച്ചത്. അതേ സമയം അടുത്തിടെയാണ് സീരിയലിൽ നിന്നും പിന്മാറി അർച്ചന അമേരിക്കയിലേക്ക് പോയത്. കുറച്ച് നാളുകളായി അർച്ചനയോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട്.

Also Read
വെള്ളമടിക്കുന്ന വീഡിയോ കണ്ടിട്ടാണ് എന്നെ സെലക്ട് ചെയ്തത്, യുട്യൂബർ ആയ താൻ സിനിമയിൽ എത്തിയതിനെ കുറിച്ച് ശ്രുതി സത്യൻ

അർച്ചനയുടെ യാത്രകളിലും പ്രവീൺ പങ്കാളിയാണ്. അതേ സമയം മനോജ് യാദവിനേയാണ് അർച്ച വിവാഹം ചെയ്തത്. 2014ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. അർച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ ഈ ബന്ധം വേർപിരിഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

അർച്ചന ജനിച്ചത് മധ്യപ്രദേശിലാണ്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ആര്യയുടെ ആദ്യ ഭാർത്താവായ രോഹിതാണ് അർച്ചനയുടെ ഒരു സഹോദരൻ. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ശേഷം യൂ എസിൽ ജീവിതം ആഘോഷിക്കുകയാണ് അർച്ചന. എന്നാൽ വിവാഹവിശേഷങ്ങൾ ഒന്നും തന്നെ നടി ആരാധകരോട് പങ്കിട്ടിരുന്നില്ല.

അതിന്റെ നിരാശയും പ്രേക്ഷകർക്കുണ്ട്. എന്നാൽ വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന ഉപദേശവും ചില ആരാധകാർ മുൻപും അർച്ചനയോട് കമന്റുകളിലൂടെ സൂചിപ്പിച്ചിരുന്നു.

Advertisement